
മയാമി: ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ നാലാം സെമി ഫൈനല്‍ പോരാട്ടത്തിനാണ് ഇംഗ്ലണ്ട് യോഗ്യത നേടിയത്. 1966, 1990, 2018 എന്നീ വര്‍ഷങ്ങളിലായിരുന്നു മുമ്പ് ഇംഗ്ലണ്ട് സെമിയില്‍ കളിച്ചത്.
1966 ല്‍ കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ടിന് ലോകകപ്പില്‍ തൊടാനായില്ല. ചരിത്രത്തിലെ രണ്ടാം ലോക കിരീടമാാണ് തോമസ് ടുഷലിന്റെയും ശിഷ്യന്‍മാരുടെയും ലക്ഷ്യം. മയാമി സേ്‌റ്റഡിയത്തില്‍ നടന്ന മത്സരത്തില്‍ ജൂഡ് ബെല്ലിങ്‌ാമിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഇംഗ്ലണ്ട് ജയം കൈപ്പിടിയിലാക്കിയത്. 36-ാം മിനിറ്റില്‍ നോര്‍വേയാണ് ആദ്യം ലീഡ് നേടി. ആന്ദ്രെ സ്‌കോഡെറപ്പാണ് ലക്ഷ്യം കണ്ടത്.
ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ജൂഡ് ഇംഗ്ലണ്ടിനായി സമനില ഗോളടിച്ചു. രണ്ടാം പകുതിയില്‍ വിജയ ഗോളിന് വേണ്ടി ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തി. നിശ്‌ചിത സമയത്ത് സ്‌കോര്‍ തുല്യമായി.
തുടര്‍ന്ന് മത്സരം അധിക സമയത്തേക്ക്. അധിക സമയത്തിന്റെ തുടക്കത്തില്‍ തന്നെ ബെല്ലിങാം ഗോളടിച്ചു. നോര്‍വേ കോച്ച് സോള്‍ബാകന്‍ 4-1-2-3 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്. ഇംഗ്ലണ്ട് കോച്ച് തോമസ് ടുഷല്‍ 4-2-3-1 ഫോര്‍മേഷനും പരീക്ഷിച്ചു. മത്സരത്തിന്റെ 53 ശതമാനം സമയത്തും പന്ത് ഇംഗ്ലണ്ട് നിലനിര്‍ത്തി.
14 ഷോട്ടുകളാണ് എതിരാളികളുടെ പോസ്‌റ്റിലേക്ക് പായിച്ചത്. അതില്‍ എട്ട് ഷോട്ടുകളും പോസ്‌റ്റ് ലക്ഷ്യമാക്കിയായിരുന്നു. മറുഭാഗത്ത് 13 ഷോട്ടുകളായിരുന്നു. ഏര്‍ലിങ് ഹാലണ്ടും സംഘവും ലക്ഷ്യം വെച്ചത്. അഞ്ച് ഷോട്ടുകള്‍ പോസ്‌റ്റ് ലക്ഷ്യമാക്കി പാഞ്ഞു.



