
ആലപ്പുഴ: ജി.സുധാകരന്‍ എം എല്‍ എ യുടെ പ്രസംഗം തടസ്സപ്പെടുത്തി സി പി എം പ്രവര്‍ത്തകര്‍. തോട്ടപ്പള്ളി ആനന്ദേശ്വരം മലയില്‍ തോട് പാടശേഖരത്ത് കല്‍ക്കെട്ട് നിര്‍മാണോദ്ഘാടന വേദിയിലാണ് സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വൈ.പ്രദീപിന്റെ നേതൃത്വത്തില്‍ നാലംഗ സി പി എം പ്രവര്‍ത്തകര്‍ പ്രസംഗം തടസ്സപ്പെടുത്തിയത്.
തന്റെ പ്രസംഗത്തില്‍ കഴിഞ്ഞ ദിവസം നീര്‍ക്കുന്നം എസ്.ഡി.വി.ഗവ : യു .പി സ്‌കൂളില്‍ നടന്ന വിഷയം പരാമര്‍ശിച്ചു. ഇതാണ് സി പി എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇവിടെ രാഷ്ട്രീയം പറയാന്‍ പാടില്ലെന്ന് പറഞ്ഞ് സി പി എം പ്രവര്‍ത്തകര്‍ സുധാകരന്റെ പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ എത്ര ഒച്ചപ്പാടുണ്ടാക്കിയാലും താന്‍ പറയാനുള്ളത് പറയുമെന്ന് സുധാകരന്‍ പറഞ്ഞു.
പിന്നീടും സുധാകരന്‍ തന്റെ പ്രസംഗം തുടര്‍ന്നു.പഞ്ചായത്തംഗം ആര്‍. രാജി, കൃഷ്ണമ്മ, സോമന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രസംഗം തടസ്സപ്പെടുത്തിയത്.






