
മലയാളി പ്രേക്ഷകരുടെ പ്രിയ നായിക അനു സിത്താര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധനേടുന്നു. തന്റെ പഴയകാല ചിത്രമാണ് താരം ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. "മധുരമുളള 17-ാം വയസ്സിലെ ഓര്‍മ്മകള്‍" എന്നാണ് ചിത്രത്തിനൊപ്പം നടി കുറിച്ചിരിക്കുന്നത്. തനത് ശൈലിയിലുളള സുന്ദരമായ ലുക്കിലാണ് അനു സിത്താര ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.
2013-ല്‍ പുറത്തിറങ്ങിയ 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താര അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ 'ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അഭിനയിച്ചു. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, ക്യാപ്റ്റന്‍, 12ത് മാന്‍, അനാര്‍ക്കലി, ശുഭരാത്രി, ആന അലറലോടലറല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ താരം പ്രേക്ഷകമനം കവർന്നു.
അടുത്തിടെ യുഎഇയില്‍ പുതിയ കലാവിദ്യാലയം ആരംഭിച്ചതിന്റെ സന്തോഷവും അനു സിത്താര പങ്കുവെച്ചിരുന്നു. 'കമലദളം' എന്നാണ് ഈ വിദ്യാലയത്തിന്റെ പേര്. ഒരുപാട് നാളത്തെ തന്റെ വലിയൊരു സ്വപ്നം സഫലമാക്കിയതിന്റെ സന്തോഷം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.






