
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരം ശരത് കുമാറിന് ജന്മദിനാശംസകൾ നേർന്ന് ഭാര്യയും നടിയുമായ രാധിക ശരത് കുമാർ. തന്റെ പ്രിയപ്പെട്ടയാൾക്ക് ആശംസകൾ നേർന്നുകൊണ്ട് രാധിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
"എന്റെ പ്രിയപ്പെട്ടയാൾക്ക് ജന്മദിനാശംസകൾ! എപ്പോഴും മികച്ച ആരോഗ്യവും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ," എന്നാണ് രാധിക തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കുറിച്ചത്. ഹൃദയത്തിന്റെ ഇമോജികൾക്കൊപ്പമാണ് താരം ഈ സ്നേഹക്കുറിപ്പ് പങ്കുവെച്ചത്.
തങ്ങളുടെ പ്രിയതാരത്തിന് ആശംസകളുമായി നിരവധി ആരാധകരും സിനിമാ രംഗത്തെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും 2001-ലാണ് വിവാഹിതരായത്. ആ ബന്ധത്തിൽ രാഹുൽ എന്നൊരു മകനുണ്ട്. മുൻവിവാഹങ്ങളിൽ രാധികയ്ക്ക് റയാൻ ഹാർഡി എന്ന മകളും ശരത്കുമാറിന് വരലക്ഷ്മി, പൂജ എന്നീ രണ്ട് പെൺമക്കളുമുണ്ട്.
അതേസമയം 'തായ്കിഴവി' എന്ന ചിത്രമാണ് രാധികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പടുവൃദ്ധയുടെ വേഷത്തിലാണ് രാധിക ചിത്രത്തില്‍ അഭിനയിച്ചത്. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രത്തിലെ താരത്തിന്റെ ഈ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.






