
കോഴിക്കോട്: ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ കേവലം പൊതിച്ചോറ് മാത്രം നൽകുന്ന ഒരു സംഘടനയായി മാറിയെന്നും, വിപ്ലവ യുവജന പ്രസ്ഥാനമെന്ന നിലയിലുള്ള അതിന്റെ വീര്യം നഷ്ടപ്പെട്ടെന്നുമാണ് കോഴിക്കോട് ജില്ലാ നടന്ന സമ്മേളനത്തിൽ ഉയർന്ന പ്രധാന പരാതി. പൊതിച്ചോർ ശേഖരിക്കുന്നത് ഒരു മഹത്തായ കാര്യമാണെങ്കിലും, നേതാക്കൾ അതിന്റെ മഹത്വം പറഞ്ഞു നടക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനയുടെ പ്രവർത്തനം ഈ ഒന്നിലേക്ക് മാത്രമായി പരിമിതപ്പെട്ടെന്നും വിമർശനമുയർന്നു.
സംസ്ഥാന-ദേശീയ നേതൃത്വത്തിനെതിരെയും സംഘടനയുടെ പ്രവർത്തന ശൈലിക്കെതിരെയും രൂക്ഷവിമർശനമുയർത്തി പ്രതിനിധികൾ. . കഴിഞ്ഞ പത്തു വർഷമായി ഭരണത്തിന്റെ തണലിൽ നിൽക്കുന്നത് സംഘടനയെ നിർജീവമാക്കിയെന്നും വലിയ സംഘടനാ വീഴ്ചകൾക്ക് ഇത് കാരണമായെന്നും സമ്മേളനം വിലയിരുത്തി. സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റിനെതിരെയും സമ്മേളനത്തിൽ വലിയ വിമർശനം ഉണ്ടായി. അദ്ദേഹം സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായി മാറി എന്നും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമ ക്യാമറകൾക്ക് മുന്നിൽ മാത്രമായി ഒതുങ്ങുന്നുവെന്നും പ്രതിനിധികൾ ആരോപിച്ചു.






