More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Religion
Loading...

ധന്യൻ മാർ ഈവാനിയോസിന്റെ അല്മായശാക്തീകരണദർശനവും ദൗത്യവും 73-ാം ചരമവാർഷിക സ്മരണയിൽ

Authored by ഡോ. ജോൺ റ്റി എബ്രഹാം തേവരേത്ത് | Last updated: 15 Jul 2026, 7:44 AM | 3 min read

Print

കലഹങ്ങളിലും വ്യവഹാരങ്ങളിലും ഊർജ്ജം പാഴാക്കുന്നതിനുപകരം, അല്മായരെ ആത്മീയമായി നവീകരിച്ച്, വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക സേവനത്തിലൂടെയും സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

ധന്യൻ മാർ ഈവാനിയോസിന്റെ അല്മായശാക്തീകരണദർശനവും ദൗത്യവും 73-ാം ചരമവാർഷിക സ്മരണയിൽ
ഇന്ന് ജൂലൈ 15. തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് മേജർ ആർച്ചി എപ്പിസ്കോപ്പൽ കത്തീഡ്രലിന്റെ അകത്തളങ്ങളിൽ ഇന്ന്
വീണ്ടും അനേക ആയിരങ്ങൾ ഒത്തുചേരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപകനും ‘‘വിശുദ്ധ ’’ പദവിയിലേക്കുള്ള വഴിയിൽ ഇന്ന് ‘‘ ധന്യൻ ’’ എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതുമായ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനിയുടെ 73-ാം ചരമവാർഷിക സ്മരണയാണ് ജൂലൈ 1
മുതൽ ഇന്നുവരെ സഭ ആചരിച്ചത്. പദയാത്രകളും കൃതജ്ഞതാ പ്രാർത്ഥനകളും ലോകമെമ്പാടുമുള്ള മലങ്കര കത്തോലിക്കാ ഇടവകകളിലൂടെ നടന്നത് ഒരു ചരിത്രസ്മരണ മാത്രമല്ല, ഒരു ദൗത്യത്തിന്റെ പുനരുജ്ജീവനം കൂടിയാണ്.

എന്നാൽ ഈ ഓർമ്മപ്പെരുന്നാളിൽ ഏറ്റവും ചിന്തനീയമായ ഒരു വശം പലപ്പോഴും തിരശ്ശീലയ്ക്കു പിന്നിലായി പോകാറുണ്ട്. അത് അല്മായരെക്കുറിച്ചുള്ള മാർ ഈവാനിയോസിന്റെ അസാധാരണമായ കാഴ്ചപ്പാടാണ്. സഭ ഒരു ‘‘പുരോഹിതസ്ഥാപനം’’ മാത്രമല്ല ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലങ്കര സഭ കക്ഷിവഴക്കുകളും വ്യവഹാരങ്ങളും കൊണ്ട് ശിഥിലമായിരുന്ന ഒരു കാലഘട്ടത്തിലാണ് ഫാ. പി.ടി. ഗീവർഗീസ് എന്ന യുവപുരോഹിതൻ (പിൽക്കാലത്ത് മാർ ഈവാനിയോസ് ആയി മാറിയത്),സഭയുടെ പ്രതിസന്ധി വെറും ഭരണപരമോ നിയമപരമോ അല്ല, മറിച്ച് ആത്മീയമായ ഒരു തളർച്ചയാണെന്ന് തിരിച്ചറിഞ്ഞത്.

‘‘വഴക്കുകളും വ്യവഹാരങ്ങളും കൂട്ടം കൂടിയുള്ള അടിപിടികളും ഞാൻ കണ്ടു. ദൈവം കേരളത്തിൽ ക്രിസ്തുമതം സ്ഥാപിച്ചതിന്റെ പരമോദ്ദേശ്യം നിറവേറ്റാൻ സാധിക്കുമോ എന്ന് ഞാൻ സംശയിച്ചു’’ എന്ന് അദ്ദേഹം തന്നെ പിന്നീട് ഓർമ്മിച്ചെടുത്തിട്ടുണ്ട്.

ഈ തിരിച്ചറിവിൽ നിന്നാണ് അദ്ദേഹത്തിന്റെ നവീകരണ ദർശനം ഉരുത്തിരിഞ്ഞത് സഭ വെറും പുരോഹിതരുടെയോ മെത്രാന്മാരുടെയോ സ്ഥാപനമല്ല, മറിച്ച് വിശ്വാസികളായ അല്മായരും ഒരുപോലെ ഉത്തരവാദിത്തമുള്ള ഒരു ജീവനുള്ള സമൂഹമാണ് എന്ന ബോധ്യം. കലഹങ്ങളിലും വ്യവഹാരങ്ങളിലും ഊർജ്ജം പാഴാക്കുന്നതിനുപകരം, അല്മായരെ ആത്മീയമായി നവീകരിച്ച്, വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക സേവനത്തിലൂടെയും സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. 1919- ൽ ബഥനി ആശ്രമം സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ആരംഭിച്ചത് കേവലം സന്ന്യാസ പ്രസ്ഥാനമല്ല, മറിച്ച് സഭയാകെയുള്ള ആത്മീയ നവോത്ഥാനത്തിന്റെ ഒരു കേന്ദ്രമായിരുന്നു വൈദികരും
സന്ന്യാസികളും അല്മായരും ഒരുപോലെ പങ്കാളികളാകേണ്ട ഒരു നവീകരണം.

വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം മാർ ഈവാനിയോസിന്റെ അല്മായദർശനത്തിന്റെ ഏറ്റവും പ്രായോഗികമായ ആവിഷ്കാരം കണ്ടത് വിദ്യാഭ്യാസരംഗത്താണ്. അല്മായർ കേവലം ആരാധനയിൽ പങ്കെടുക്കുന്നവർ മാത്രമല്ല, സമൂഹത്തിന്റെ സമഗ്ര വളർച്ചയിൽ നിർണായക പങ്കുവഹിക്കേണ്ടവരാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട സഭ ഇന്നും കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിൽ പലതും നടത്തുന്നത്. അറിവ് നേടിയ, സ്വയം ചിന്തിക്കാൻ കഴിവുള്ള അല്മായസമൂഹത്തിനു മാത്രമേ സഭയെയും സമൂഹത്തെയും മുന്നോട്ടു നയിക്കാൻ കഴിയൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

മിഷൻ പ്രവർത്തനത്തിൽ അല്മായ പങ്കാളിത്തം മാർത്താണ്ഡത്തും സമീപ പ്രദേശങ്ങളിലും നടത്തിയ സുവിശേഷവേലയിൽ മാർ ഈവാനിയോസ് അല്മായരെ വെറും കാഴ്ചക്കാരായല്ല, മറിച്ച് സജീവ പങ്കാളികളായാണ് കണ്ടത്. യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള
തന്റെ യാത്രകളിലൂടെ അദ്ദേഹം സഭൈക്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ചപ്പോൾ, നാട്ടിലാകട്ടെ, സാധാരണ വിശ്വാസികളെ ഈ ദൗത്യത്തിന്റെ കാവൽക്കാരും വാഹകരുമാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. 1930-ലെ പുനരൈക്യപ്രസ്ഥാനത്തിൽ പുരോഹിതരും സന്ന്യാസികളും മാത്രമല്ല, അല്മായരും ഒരുപോലെ വിശ്വാസപ്രഖ്യാപനത്തിൽ പങ്കാളികളായത് ഇതിന് സാക്ഷ്യമാണ്.

ഇന്നത്തെ പ്രസക്തി

ഇന്ന്, മലങ്കര കാത്തലിക് അസോസിയേഷൻ (MCA) പോലുള്ള ആഗോള അല്മായ സംഘടനകൾ ലക്ഷക്കണക്കിന് വിശ്വാസികളെ സഭയുടെ ദൗത്യത്തിൽ അണിനിരത്തുമ്പോൾ, മാർ ഈവാനിയോസ് ഒരു നൂറ്റാണ്ട് മുൻപ് വിഭാവനം ചെയ്ത അല്മായശാക്തീകരണം എത്ര ദീർഘദർശിത്വം നിറഞ്ഞതായിരുന്നു എന്ന് നാം തിരിച്ചറിയുന്നു. ഇന്ന് മലങ്കര കത്തോലിക്കാ സഭയിൽ സജീവമായി പ്രവർത്തിക്കുന്ന അല്മായ സംഘടനകൾ — മലങ്കര കാത്തലിക് അസോസിയേഷൻ (MCA), മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (MCYM), മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് (MCCL) തുടങ്ങിയവ ആ ദർശനത്തിന്റെ തുടർച്ചയാണ്. പതിറ്റാണ്ടുകൾക്കിപ്പുറവും, ലക്ഷക്കണക്കിന് അല്മായർ ഈ പ്രസ്ഥാനങ്ങളിലൂടെയും സുവിശേഷ സംഘത്തിലൂടെയും സഭാജീവിതത്തിൽ സജീവ പങ്കാളികളാകുന്നത്, മാർ ഈവാനിയോസ് പിതാവ് വിതച്ച വിത്ത് ഇന്നും തളിർക്കുന്നു എന്നതിന്റെ തെളിവാണ്.

അദ്ദേഹത്തിന്റെ ദർശനത്തിൽ അല്മായർ വെറും ‘‘സഭയിലെ അംഗങ്ങൾ’’ ആയിരുന്നില്ല — അവർ സഭയുടെ ജീവനും ശക്തിയും ഭാവിയുമായിരുന്നു.
ഈ 73-ാം ചരമവാർഷികത്തിൽ, പട്ടത്തെ കത്തീഡ്രലിലേക്ക് ഒഴുകിയെത്തുന്ന ഓരോ പദയാത്രയും ഓരോ കൃതജ്ഞതാ പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നത് ഒരു കാര്യമാണ് ധന്യൻ മാർ ഈവാനിയോസ് സ്വപ്നം കണ്ട സഭ, വൈദികരും അല്മായരും ഒരുമിച്ചു ചുമലിലേറ്റുന്ന ഒരു ദൗത്യമാണ്. ആ ദർശനത്തെ ഇന്നത്തെ തലമുറ എത്രത്തോളം ഏറ്റെടുക്കുന്നു എന്നതിലാണ് അദ്ദേഹത്തിന്റെ യഥാർത്ഥ സ്മാരകം നിലകൊള്ളുന്നത് കല്ലിലും വെങ്കലത്തിലുമല്ല, മറിച്ച് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന, ഉത്തരവാദിത്തബോധമുള്ള ഒരു അല്മായസമൂഹത്തിന്റെ ജീവിതത്തിൽ. ജാതി മത ഭേദമില്ലാതെ ഏവരെയും അക്കാലത്തു തന്നെ അദ്ദേഹം ഉൾക്കൊണ്ടത് കൊണ്ട് ജീവിച്ചിരുന്നപ്പോൾ വിശുദ്ധൻ എന്ന് പലരും വിളിച്ചു. അനതിവിദൂര ഭാവിയിൽ ആ വിശുദ്ധിയുടെവാതായനങ്ങൾതുറവിയെടുക്കുന്നത്കാലംകാത്തുവെക്കുന്ന നിത്യനൂതനദർശനങ്ങളിലൂടെയാവും എന്നത് തീർച്ചയാണ്.


-ഡോ. ജോൺ റ്റി എബ്രഹാം തേവരേത്ത് , ഡീൻ ഓഫ് കമ്പ്യൂട്ടർ സയൻസ് ഭാരത മാതാ കോളേജ് തൃക്കാക്കര ,കൊച്ചി

About Author:

Author photo

ഡോ. ജോൺ റ്റി എബ്രഹാം തേവരേത്ത്

ബന്ധപ്പെട്ട വാർത്തകൾ

നിറപുത്തരി പൂജകള്‍ക്കായി നടതുറന്നു; ശബരിമല സന്നിധാനത്ത്‌ കനത്തമഴ

നിറപുത്തരി പൂജകള്‍ക്കായി നടതുറന്നു; ശബരിമല സന്നിധാനത്ത്‌ കനത്തമഴ

ശബരിമലയില്‍ നിറപുത്തരി അടുത്ത മാസം മൂന്നിന്‌; രണ്ടിന്‌ നട തുറക്കും

ശബരിമലയില്‍ നിറപുത്തരി അടുത്ത മാസം മൂന്നിന്‌; രണ്ടിന്‌ നട തുറക്കും

അല്‍ഫോന്‍സാമ്മ സ്വര്‍ഗത്തിലേക്കുള്ള ഗോവണി: മാര്‍ റാഫേല്‍ തട്ടില്‍

അല്‍ഫോന്‍സാമ്മ സ്വര്‍ഗത്തിലേക്കുള്ള ഗോവണി: മാര്‍ റാഫേല്‍ തട്ടില്‍

 രാമപുരം നാലമ്പലങ്ങളിൽ ഭക്തജനസാഗരം; രണ്ടാം ഞായറാഴ്ച റെക്കോഡ് തിരക്ക്

രാമപുരം നാലമ്പലങ്ങളിൽ ഭക്തജനസാഗരം; രണ്ടാം ഞായറാഴ്ച റെക്കോഡ് തിരക്ക്

മാര്‍ ഈവാനിയോസ്‌ ഓര്‍മപ്പെരുന്നാള്‍: പ്രധാന പദയാത്ര നാളെ ആരംഭിക്കും

മാര്‍ ഈവാനിയോസ്‌ ഓര്‍മപ്പെരുന്നാള്‍: പ്രധാന പദയാത്ര നാളെ ആരംഭിക്കും

ഭക്‌തിസാന്ദ്രമായി എടത്വാപള്ളി തിരുനാള്‍ പ്രദക്ഷിണം

ഭക്‌തിസാന്ദ്രമായി എടത്വാപള്ളി തിരുനാള്‍ പ്രദക്ഷിണം

Comments