
ഭരണങ്ങാനം: ദൈവത്തിന്റെ അനുഗ്രഹങ്ങളെ താഴേക്ക് ഇറക്കാനും നമ്മുടെ സങ്കടങ്ങളെയും സംഘര്‍ഷങ്ങളെയും സ്വര്‍ഗത്തിലേക്ക് ഉയര്‍ത്താനുമുള്ള ഗോവണിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നു സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ ഭരണങ്ങാനം ഫൊറോന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ അല്‍ഫോന്‍സാമ്മ വലിയ ശക്‌തിയാണ്. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ മധ്യസ്‌ഥയായ ലിസ്യൂവിലെ കൊച്ചുത്യേസ്യയുടെ പതിപ്പാണ് അല്‍ഫോന്‍സാമ്മ. കേരള കത്തോലിക്കാ സഭയുടെ ലിസ്യൂവാണ് ഭരണങ്ങാനം.
സങ്കടങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുന്നതു കര്‍ത്താവിന്റെ അനുഗ്രഹത്താല്‍ നിറയാനുള്ള വലിയ അവസരമാണ്. എവിടെയാണു സഹനമുള്ളത് അവിടെയാണ് നന്മ വിരിയുന്നത്. സഹനങ്ങളെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തണം. രക്ഷയ്‌ക്കുള്ള വലിയ അവസരമാണിത്.
ഇപ്പോള്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു പഴയതു പോലെ വൈദികരെയും സന്യസ്‌ഥരെയും കൊടുക്കാന്‍ സാധിക്കുന്നില്ലെങ്കിലും ധാരാളം അത്‌മായര്‍ മിഷനറിമാരുടെ ദൗത്യം ഏറ്റെടുക്കുന്നുണ്ട്.
കത്തോലിക്കാ വിശ്വാസം തകരാതെയും തളരാതെയും സൂക്ഷിക്കാന്‍ അല്‍ഫോന്‍സാമ്മ സഹായിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.
ഭരണങ്ങാനം ടൗണ്‍ ചുറ്റി ആയിരങ്ങള്‍ പങ്കെടുത്ത തിരുനാള്‍ പ്രദക്ഷിണം നടന്നു.
തീര്‍ഥാടകേന്ദ്രത്തില്‍ രാത്രി 9.30 വരെ വിവിധ സമയങ്ങളില്‍ തുടര്‍ച്ചയായി നടന്ന വിശുദ്ധ കുര്‍ബാനയോടെ പത്തു ദിവസം നീണ്ടുനിന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു.







Comments