
ശബരിമല: നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട അടുത്ത മാസം രണ്ടിന് വൈകിട്ട് അഞ്ചിന് തുറക്കും.
തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും. മൂന്നിനാണ് നിറപുത്തരി. മൂന്നിന് രാവിലെ നാലിനു ദര്‍ശനത്തിനായി നട തുറക്കും. രാവിലെ 5. 30ന് പതിനെട്ടാംപടിയ്‌ക്ക് സമീപത്തുനിന്നും നെല്‍ക്കറ്റകള്‍ പ്രദക്ഷിണമായി ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തില്‍ എത്തിക്കും. രാവിലെ 5. 40 നും 6.20 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരി പൂജകള്‍ നടക്കുക. വൈകിട്ട് 6.30 ന് പതിനെട്ടാംപടിയില്‍ പടിപൂജ.
നിറപുത്തരിയോടനുബന്ധിച്ച് പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് ് നടയടയ്‌ക്കും. ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്‌തര്‍ വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം.







Comments