
ശബരിമല: നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി പ്രസാദ് നട തുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു. അതി ശക്‌തമായ മഴയാണ് സന്നിധാനത്ത് പെയ്യുന്നത്. ഇന്നാണ് നിറപുത്തരി. രാവിലെ നാലിന് ദര്‍ശനത്തിനായി നട തുറക്കും. രാവിലെ 5. 30ന് പതിനെട്ടാം പടിയ്‌ക്ക് സമീപത്തു നിന്നും നെല്‍കറ്റകള്‍ പ്രദക്ഷിണമായി ശ്രീ കോവിലിന് മുന്നിലെ മണ്ഡപത്തില്‍ എത്തിക്കും. രാവിലെ 5. 40 നും 6.20 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരി പൂജകള്‍ നടക്കുക.







Comments