ടെഹ്റാന്: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി ജനിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിന് പിന്നാലെ ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ ഭാഗത്തുനിന്നും തിരിച്ചടിയുണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെയുള്ള അമേരിക്കയുടെ ഔദ്യോഗിക നാവിക ഉപരോധം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1:30-നാണ് ആരംഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28 മുതൽ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ ഇതുവരെ 13 ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും 3 പേരെ കാണാതാവുകയും ചെയ്തതായി പിടിഐ ) സ്ഥിരീകരിച്ചു. ഉപരോധം തുടങ്ങുന്നതിന് കൃത്യം ഒരു മണിക്കൂർ മുമ്പ് തന്നെ അമേരിക്ക ഇറാനിൽ ആക്രമണം അഴിച്ചുവിട്ടു. ഇറാന്റെ കപ്പലുകളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ആക്രമണത്തെ തുടർന്ന് ഇറാനിലെ പ്രധാന തീരദേശ മേഖലകളായ ഹോർമോസ്ഗൻ, സിരിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനുപുറമേ, 148 ഇന്ത്യൻ ജീവനക്കാരുള്ള, ഇന്ത്യൻ പതാക വഹിക്കുന്ന 7 ചരക്കുകപ്പലുകൾ കഴിഞ്ഞ നാല് മാസമായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം സുരക്ഷാ നികുതി ഏർപ്പെടുത്തുമെന്ന മുൻ പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. ഇതിന് പകരമായി പശ്ചിമേഷ്യൻ രാജ്യങ്ങൾ അമേരിക്കയിൽ വാണിജ്യ-വ്യവസായ നിക്ഷേപങ്ങൾ നടത്തുമെന്നാണ് പുതിയ ധാരണ. അതേസമയം, സാമ്പത്തിക പ്രതിരോധത്തിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള നിരവധി വ്യക്തികൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്കൻ ട്രഷറി വകുപ്പ് കൂടുതൽ കർശനമായ ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments