
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഇപ്പോഴിതാ, തന്റെ അയര്ലന്ഡ് യാത്രയുടെ വിശേഷങ്ങള് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. അയര്ലന്ഡിലെ വിക്ലോ പര്വതനിരകള്, Bunratty Castle തുടങ്ങി യാത്രയില് താന് കണ്ട വിശേഷങ്ങള് എല്ലാം ഭാവന പങ്കുവച്ചിട്ടുണ്ട്.
'' 'ബ്രേവ്ഹാര്ട്ട്', 'ദി ബാന്ഷീസ് ഓഫ് ഇനിഷെറിന്' തുടങ്ങിയ സിനിമകളില് മാത്രം കണ്ടിട്ടുള്ള ഈ അതിമനോഹരമായ ഭംഗി ഇപ്പോള് ഞാന് നേരിട്ട് അനുഭവിച്ചറിഞ്ഞിരിക്കുന്നു!
മനംമയക്കുന്ന ക്ലിഫ്സ് ഓഫ് മോഹര്, മനോഹരമായ വിക്ലോ പര്വതനിരകള് എന്നിവ മുതല് Bunratty Castle സന്ദര്ശിച്ചതും, ഡൂലിന് ഗുഹയിലേക്ക് നടത്തിയ യാത്രയും, ഡബ്ലിനിലെ മനോഹരമായ തെരുവുകളിലൂടെയുള്ള ആ രാത്രികാല നടത്തവും. ഓരോ നിമിഷവും മാന്ത്രികമായി തോന്നി.
പിന്നെ അവിടുത്തെ ഭക്ഷണ കാര്യമോ? കേട്ടറിഞ്ഞതിനേക്കാള് ഗംഭീരമായിരുന്നു! ജോണി ഫോക്സില് നിന്നുള്ള ഫിഷ് ആന്ഡ് ചിപ്സും, പ്രശസ്തമായ 99 Flake സോഫ്റ്റ് സെര്വ് ഐസ്ക്രീമും, പിന്നെ തീര്ച്ചയായും ആ സ്പൈസ് ബാഗും ഓരോ കടിയും തന്നത് ശുദ്ധമായ സന്തോഷം മാത്രം! അയര്ലന്ഡ്, നീ വെറും സ്നേഹം മാത്രമായിരുന്നു. വീണ്ടും കാണുന്നതുവരെ'', ചിത്രങ്ങള്ക്കൊപ്പം ഭാവന കുറിച്ചു.
കമല് സംവിധാനം ചെയ്ത ' നമ്മള്' എന്ന സിനിമയിലൂടെ അഭിനയത്തില് അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന. പിന്നീട് നിരവധി സിനിമകളില് അഭിനയിച്ച താരം വളരെ പെട്ടന്ന് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി വളര്ന്നു. ' അനോമി' യാണ് ഭാവന നായികയായി അവസാനം പുറത്തിറങ്ങിയ ചിത്രം.







Comments