ടെലിവിഷന്‍ പരമ്പരകളിലൂടെയും നൃത്ത റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ദില്‍ഷ പ്രസന്നന്. പിന്നീട് ദില്‍ഷയെ പ്രേക്ഷകര്‍ കൂടുതലറിഞ്ഞത് ബിഗ് ബോസ് മലയാളത്തിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസണ് ഫോറിലൂടെ ആദ്യ ഫീമെയില്‍ വിന്നറായി ദില്‍ഷ മാറി. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് ദില്‍ഷ.
തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോള്‍ സഹോദരി ഷേഖ പ്രസന്നന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ദില്‍ഷ. ''എന്റെ വാവച്ചിയ്ക്ക് ജന്മദിനാശംസകള്. നമ്മള് ഇരട്ടകളല്ലായിരിക്കാം, പക്ഷേ എപ്പോഴും ഇരട്ടകളെപ്പോലെയായിരുന്നു. എന്തുതന്നെ വന്നാലും എപ്പോഴും പരസ്പരം താങ്ങായി നില്ക്കുന്നവര്. എന്റെ ഷേഖുവിന് ഈ ലോകത്തിലെ എല്ലാ സന്തോഷവും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു, കാരണം നീ അത് അത്രയധികം അര്‍ഹിക്കുന്നുണ്ട്. നീ എന്നും എനിക്ക് പ്രിയപ്പെട്ടവളായിരിക്കും. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു'', ദില്‍ഷ കുറിച്ചു. സഹോദരിയ്ക്ക് ഒപ്പമുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ ദില്‍ഷയുടെ ഡാന്‍സ് വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അനൂപ് മേനോന്റെ ' ഓ സിന്‍ഡ്രല്ല' എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായികയായും ദില്‍ഷ അരങ്ങേറ്റം കുറിച്ചിരുന്നു.

Comments