തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും മുഴുവന്‍ സമയ കെ.പി.സി.സി. അധ്യക്ഷനെ നിയമിക്കാത്തത് സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനത്തെ ബാധിക്കുന്നുവെന്ന വിലയിരുത്തലിനിടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള എ.ഐ.സി.സി. ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍.
ലോക്സഭാംഗം ബെന്നി ബെഹനാനാണ് നിലവില്‍ മുന്‍തൂക്കം. ലോക്സഭയിലെ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷും പരിഗണനയിലുണ്ട്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ തമ്മിലുള്ള കൂടിയാലോചനയ്ക്കു ശേഷമാകും പ്രഖ്യാപനം.
മന്ത്രിസ്ഥാനം ഏറ്റെടുത്തതിനെത്തുടര്‍ന്ന് സണ്ണി ജോസഫ് കെ.പി.സി.സി. അധ്യക്ഷന്റെ ചുമതല താല്‍ക്കാലികമായി തുടരുകയാണ്. സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും സംഘടനയുടെ രാഷ്ട്രീയ നിലപാടുകള്‍ സര്ക്കാരിലെത്തിക്കുന്നതിനും സ്ഥിരം അധ്യക്ഷന്‍ അനിവാര്യമാണെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്.
കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ പാര്‍ട്ടി സംഘടനയില്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വം വിശദീകരണം നല്‍കേണ്ടി വന്ന സംഭവങ്ങളും നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ കെ.പി.സി.സി. അധ്യക്ഷന്റെ പ്രധാന ദൗത്യം സര്‍ക്കാരും പാര്‍ട്ടി സംഘടനയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയാകും.
ഗ്രൂപ്പുകള്‍ക്കതീതമായ സ്വീകാര്യത, ദീര്‍ഘകാല സംഘടനാ പ്രവര്‍ത്തന പരിചയം, മുതിര്‍ന്ന നേതാക്കളുമായും പുതിയ നേതൃത്വവുമായും ഒരുപോലെ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയാണ് ബെന്നി ബെഹനാനെ മുന്‍നിരയിലെത്തിക്കുന്ന പ്രധാന ഘടകങ്ങള്‍. മറുവശത്ത്, ദീര്‍ഘകാല പാര്‍ലമെന്ററി അനുഭവം, ദേശീയ നേതൃത്വവുമായുള്ള ബന്ധം, ദളിത് പ്രാതിനിധ്യം എന്നിവ മുന്‍നിര്‍ത്തി കൊടിക്കുന്നില്‍ സുരേഷിനും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.
പുതിയ കെ.പി.സി.സി. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് മുന്‍ കെ.പി.സി.സി. അധ്യക്ഷന്മാരുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായങ്ങള്‍ കൂടി ഹൈക്കമാന്‍ഡ് തേടിയിട്ടുണ്ട്.
ഇതിനിടെ, കാസര്‍ഗോഡ് ലോക്സഭാംഗം രാജേ്മാഹന് ഉണ്ണിത്താനും കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തിനായി പരസ്യമായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ജാതി-സമുദായ സമവാക്യങ്ങള്‍ക്കപ്പുറം പ്രവര്‍ത്തനമികവും സംഘടനാ പരിചയവുമാണ് മാനദണ്ഡമാക്കേണ്ടതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എ.ഐ.സി.സി. നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.
പുതിയ കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനു പിന്നാലെ വര്‍ക്കിങ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി. പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി സംസ്ഥാന കോണ്‍ഗ്രസ് സംഘടനയില്‍ സമഗ്ര അഴിച്ചുപണിക്കും തുടക്കമിടും.

Comments