തിരുവനന്തപുരം : കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പരീക്ഷാ തിരക്കിലാണ്. കോഴിക്കോട് സബ് ജയിലില്‍ വിചാരണാ തടവുകാരിയായി കഴിയുകയായിരുന്നു ജോളി പരീക്ഷയ്ക്കായി കണ്ണൂര്‍ ജയിലിലെത്തിയത്.ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതിയത്.
ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുള്ളത്. ഇതില്‍ ആറ് പരീക്ഷകള്‍ എഴുതിക്കഴിഞ്ഞു. ഇതിനു ശേഷം കോഴിക്കോടേക്ക് കൊണ്ടുപോകും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരിലെത്തിച്ചത്. നേരത്തെ പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത.ജോളിയെ കൂടാതെ മറ്റ് തടവുകാരും ഡിഗ്രി പരീക്ഷകള്‍ എഴുതുന്നുണ്ട്. എസ് എന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിഎ, ബിബിഎ, എം.കോം, എല്‍എല്‍ബി പരീക്ഷകള്‍ക്കും തടവുകാര്‍ തയ്യാറെടുക്കുന്നുണ്ട്.
അതേസമയം ജയില്‍ എന്നാല്‍ കുറ്റം ചെയ്യുന്ന ക്രിമിനലുകളെ തടവില്‍ പാര്‍പ്പിക്കാനുള്ള ഇടം മാത്രമല്ല. പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോം എന്നാണ് ശരിയായ പ്രയോഗം. കുറ്റവാളികളെ ശിക്ഷാകാലാവധി തീരും മുമ്പ് കുറ്റവാസന മാറ്റിയെടുത്ത് പുതിയ മനുഷ്യരായി സമൂഹത്തിലേക്ക് ഇറക്കാനുള്ള കേന്ദ്രമാണ് ജയിലുകള്‍. പല തടവുകാരും ജയിലില്‍ നല്ല നടപ്പിലൂടെ ശിക്ഷായിളവ് നേടി പുറത്തിറങ്ങാറുമുണ്ട്. ചിലരെങ്കിലും നല്ല പാതയിലേക്ക് നീങ്ങുന്നതാണ് പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോം എന്ന വാക്കിനെ അന്വര്‍ഥമാക്കുന്നത്.

Comments