ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കോൺഗ്രസ് എംപി ശശി തരൂർ തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. രാഷ്ട്രീയക്കാരനെന്നോ പാർലമെന്റ് അംഗമെന്നോ അല്ല, യുവതലമുറ നേരിടുന്ന പ്രതിസന്ധികളിൽ ആശങ്കപ്പെടുന്ന ഒരാളെന്ന നിലയിലാണ് താൻ ഈ കത്ത് എഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സാധാരണക്കാരായ വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്നും, അതിനെതിരായ യുവാക്കളുടെ പ്രതിഷേധം ന്യായമാണെന്നും തരൂർ പറഞ്ഞു. സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കണമെന്നും, രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുകയെന്ന ലക്ഷ്യം ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയിൽ സോനം വാങ്ചുക്കിന്റെ ശബ്ദം അനിവാര്യമാണെന്നും, പാർലമെന്റ് സമ്മേളനത്തിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും തരൂർ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവാക്കളുമായി സംവദിക്കുന്നത് സർക്കാരിന്റെ ബലഹീനതയല്ല, മറിച്ച് മികച്ച ഭരണത്തിന്റെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സമരത്തിന് രാഹുൽ ഗാന്ധിയും കോൺഗ്രസും ഔദ്യോഗിക പിന്തുണ പ്രഖ്യാപിക്കാത്തതിനെതിരെ വിമർശനവും ശക്തമാണ്.

Comments