ന്യൂഡൽഹി: ഗുജറാത്ത് സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന 'ആന്റി റാഡിക്കലൈസേഷൻ' (തീവ്രവാദ വിരുദ്ധ) സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിനെ (SOP) വിമർശിച്ച് സി.പി.ഐ.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് രംഗത്ത്. ഇതിന്റെ ഭാഗമായി രൂപീകരിച്ച പ്രത്യേക സെല്ലുകളുടെ പ്രവർത്തനം ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കത്തയച്ചു.
സർക്കാർ സ്വീകരിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കത്തിൽ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു. മതവിശ്വാസവും വസ്ത്രധാരണവും കുറ്റകൃത്യത്തിന്റെ സൂചനകളായി കാണുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വ്യക്തി തീവ്രവാദത്തിലേക്ക് വഴിമാറുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പുറത്തിറക്കിയ മാനദണ്ഡങ്ങളാണ് വിവാദമായത്. താടി വളർത്തുക, നിഖാബ് ധരിക്കുക, സംഭാഷണങ്ങളിൽ അറബിക് പദങ്ങൾ ഉപയോഗിക്കുക, മദ്രസകളിലും മസ്ജിദുകളിലും പോകുക തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളെ നിരീക്ഷണത്തിന്റെ ഭാഗമാക്കിയത് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വിവേചനമാണെന്നും ബ്രിട്ടാസ് ആരോപിച്ചു.

Comments