ഫിഫ ലോകകപ്പിൽ ഫൈനൽ പ്രവേശനം ലക്ഷ്യമിട്ട് അർജന്റീനയും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ എത്തും. ലോകകിരീടം തുടർച്ചയായി നിലനിർത്തുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് അർജന്റീനയുടെ ലക്ഷ്യം. അതേസമയം, 1966ന് ശേഷം വീണ്ടും ലോകകപ്പ് സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. കായിക മത്സരത്തിനപ്പുറം രാഷ്ട്രീയവും യുദ്ധചരിത്രവും പ്രതികാരത്തിന്റെ ഓർമകളും നിറഞ്ഞ ക്ലാസിക് പോരാട്ടത്തിനാണ് അറ്റ്ലാന്റ വേദിയാകുന്നത്.
നിർണായക മത്സരത്തിന് മുമ്പ് റഫറിയെ ചൊല്ലിയും ചർച്ചകൾ ശക്തമാണ്. അറ്റ്ലാന്റയിലെ മത്സരം നിയന്ത്രിക്കാൻ ഇസ്മായിൽ ഇൽഫാത്തിനെയാണ് ഫിഫ നിയോഗിച്ചത്. ഇൽഫാത്ത് റഫറിയായ മത്സരങ്ങളിൽ മെസ്സി ഇതുവരെ തോറ്റിട്ടില്ലെന്ന ചൂണ്ടിക്കാട്ടി അർജന്റീനയ്ക്ക് അനുകൂലമായ തീരുമാനങ്ങളാണോ ഫിഫ സ്വീകരിക്കുന്നതെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയതോടെ റഫറിയിങ് വീണ്ടും ചർച്ചയാവുകയാണ്.

Comments