മലയാളസിനിമയിലെ അതുല്യ കലാകാരന്‍ ശ്രീനിവാസന്റെ മകനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയെങ്കിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ തന്റേതായ ഇരിപ്പിടം നേടിയെടുത്ത താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമയെക്കാളുപരി തന്റെ ഓഫ്-സ്‌ക്രീൻ തമാശകളിലൂടെയും വേറിട്ട അഭിമുഖങ്ങളിലൂടെയും തുറന്ന നിലപാടുകളിലൂടെയുമാണ് സോഷ്യല്‍ മീഡിയയുടെ തഗ്ഗ് സ്റ്റാറായി ധ്യാന്‍ മാറിയത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചിരി പടർത്തുന്ന ധ്യാനിന് അച്ഛനായ ശ്രീനിവാസന്റെ അസാധ്യമായ നർമ്മബോധം അതുപോലെ പകർന്നു കിട്ടിയിട്ടുണ്ട്.
പലപ്പോഴും തന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ സെലിബ്രിറ്റി എന്ന ‘ഇമേജ്’ നോക്കാതെ ‘ബ്രൂട്ട്ലി ഹോണസ്റ്റാ’യി ധ്യാന്‍ തുറന്നു പറയാറുണ്ട്. മുന്നിലരിക്കുന്ന സദസ്സിനെ ചിരിപ്പിക്കാനും തന്റെ വാക്ചാതുര്യം കൊണ്ട് കൈയിലെടുക്കാന്‍ ധ്യാനിന് വല്ലാത്തൊരു കഴിവാണ്. സിനിമയേക്കാള്‍ വൈറലാകുന്നത് ധ്യാനിന്റെ അഭിമുഖങ്ങളാണ്.
ഇപ്പോഴിതാ അത്തരത്തില്‍ വൈറലായി മാറുകയാണ് ധ്യാനിന്റെ പുതിയ സിനിമയുടെ ലോഞ്ച് ഫംഗ്ഷന്‍. നവ്യ നായർക്കൊപ്പമുള്ള പുതിയ ചിത്രമായ ‘വിസിറ്റർ’ സിനിമയുടെ ലോഞ്ചിനിടെ ധ്യാൻ നടത്തിയ രസകരമായ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. താന്‍ അടുത്തിടെ കണ്ട ഒരു സിനിമയെക്കുറിച്ച് വളരെ സീരിയസ്സായി പറഞ്ഞ ധ്യാന്‍, വളരെപ്പെട്ടെന്ന് അജുവിന്റെ ഒരു തമാശ പറഞ്ഞാണ് കൈയടി നേടിയത്.
‘‘കഴിഞ്ഞ ദിവസം ഒരു സിനിമ കാണാനിടയായി. എനിക്ക് പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും ആ സിനിമയിലൂടെ പഠിക്കാൻ പറ്റി. വർഷങ്ങളായി എന്റെ സന്തോഷത്തിലും ദുഃഖത്തിലും പങ്കാളിയായ ആളാണ് ആ സിനിമ കാണാൻ നിർബന്ധിച്ച മേജർ രവി. കുടുംബത്തോടൊപ്പം കാണാൻ നിർബന്ധിക്കുകയായിരുന്നു. ഞാൻ കുടുംബത്തോടൊപ്പം ഇരുന്ന് ആ പടം കണ്ടുതുടങ്ങി. പരിചയമില്ലാത്തതും അറിയാൻ പാടില്ലാത്തതുമായ പലതും അതിലുണ്ടായിരുന്നു. അത് മനസിലാക്കി. കഴിഞ്ഞ പത്തു വർഷത്തില്‍ കണ്ട ഏറ്റവും മാസ് എൻട്രി ഈ സിനിമയിലുണ്ടായിരുന്നു. തിയേറ്ററിലെങ്കില്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോയേനെ. ഒരു വെടി ശബ്ദത്തോടെ മേജർ അങ്കിളിന്റെ എൻട്രി ഉണ്ടായിരുന്നു. ഗംഭീരം എന്നതിലപ്പുറം അതിനെക്കുറിച്ച് പറയാനില്ല...’’ ധ്യാന്‍ പറഞ്ഞു.
വളരെ സീരിയസ്സായി ഒരു കാര്യം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും താരം തന്റെ നര്‍മ്മം പുറത്തെടുത്തു. ഇത്തവണ തമിഴ്നാട് മുഖ്യമന്ത്രിയും അജു വര്‍ഗീസും ഈ കഥയിലെ താരങ്ങളായി മാറി.
‘‘കഴിഞ്ഞ കുറച്ചുനാളായി സിനിമ കുറച്ചിട്ട് സ്റ്റേജ് ഷോകളിലും പരസ്യങ്ങളിലുമാണ് ശ്രദ്ധകൊടുക്കുന്നത്. അങ്ങനെയിരിക്കേ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ആസ്ട്രേലിയയിലിരിക്കുകയാണ്. ഓസ്ട്രേലിയയിലിരിക്കുമ്പോഴാണ് ഞാൻ അമ്മയുടെ നേതൃസ്ഥാനത്തേക്ക് വന്നേക്കും എന്ന തരത്തിലുള്ള വാർത്തകളൊക്കെ വരുന്നത്. അയർലൻഡില്‍ ലാലേട്ടൻ ഷോയ്ക്ക് തയ്യാറെടുത്ത് നില്‍ക്കുമ്പോള്‍ കാണുന്ന വാർത്ത അമ്മ പ്രസിഡന്റാവാൻ ഞാൻ സന്നദ്ധത അറിയിച്ചു എന്നാണ്.
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായപ്പോള്‍ ഞാൻ തീരുമാനിച്ചു അടുത്ത ഒരു 15 വർഷത്തിനുള്ളില്‍ അങ്ങനെയാകാമെന്ന്. അപ്പോഴാണ് അജു വർഗീസ് വിളിച്ചുപറയുന്നത് നീ ആദ്യം മുഖ്യമന്ത്രിയാകണ്ട, ആദ്യ ചുവട് എന്ന നിലയില്‍ അമ്മയുടെ പ്രസിഡന്റാവൂ എന്ന്. ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ചെയ്ത് ആളുകളുടെ കണ്ണില്‍ പൊടിയിട്ടതിനുശേഷം മുഖ്യമന്ത്രിയാകാം എന്നും അജു എന്നോട് പറഞ്ഞു. അമ്മയുടെ പ്രസിഡന്റും മുഖ്യമന്ത്രിയുമൊന്നും ആവണ്ട, ഗവർണറാകുകയാണ് എനിക്ക് പറ്റിയ പണിയെന്ന് എന്നോട് അജു പറഞ്ഞു. അതാകുമ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ. അമ്മയിലെ യഥാർത്ഥ പവർ ഗ്രൂപ്പ് എന്നത് ദിലീപേട്ടനല്ല അജു വർഗീസാണ്.
ഇതിനിടെ ‘അമ്മ’ പ്രസിഡന്റാകാൻ ഞാൻ സന്നദ്ധ അറിയിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാർത്തയും വന്നിരുന്നു. എന്നാല്‍ അമ്മ എന്നോട് പറഞ്ഞത് മോനേ നീ അമ്മയുടെ പ്രസിഡന്റാകാൻ പോവുകയാണെന്ന് കേട്ടു... പക്ഷെ അത് ഒരിക്കലും പാടില്ല. അച്ഛൻ ഒരിക്കലും ആവാതിരുന്നതിന്റെ കാരണം സ്ട്രെയിറ്റ് ഫോർവേഡ് ആയിട്ടുള്ള അച്ഛനെ പോലുള്ള ആളുകള്‍ക്ക് ആ സ്ഥാനം വഹിക്കാൻ പറ്റില്ലെന്നതിനാലാണ്. ആ സ്ഥാനത്തിരിക്കണമെങ്കില്‍ ചില കാര്യങ്ങളോട് കണ്ണടയ്‌ക്കേണ്ടി വരുമെന്നും അമ്മ പറഞ്ഞു. എന്തായാലും താൻ ആഗ്രഹിക്കാത്ത ആ പ്രസിഡന്റ് സ്ഥാനം താൻ ഇപ്പോള്‍ രാജിവെക്കുകയാണ്....’’ എന്ന് പറഞ്ഞാണ് ധ്യാൻ പ്രസംഗം അവസാനിപ്പിച്ചത്. ധ്യാനിന്റെ ഓരോ വാക്കുകള്‍ക്കും നിറഞ്ഞ കൈയടിയും ചിരിയുടെ തിരമാലകളുമാണ് സദസ്സില്‍ നിറഞ്ഞത്.

Comments