More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഭാര്യ കഴിഞ്ഞാല്‍ ഒരു നോട്ടം കൊണ്ട് എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന ഈ ലോകത്തിലെ ഒരേയൊരു വ്യക്തി ആസിഫ് അലിയാണ്...’ മനസ്സ് തുറന്ന് ജിസ് ജോയ്

Authored by Web Desk | Last updated: 16 Jul 2026, 12:02 PM | 4 min read

Print

സംവിധായകന്‍ ജിസ് ജോയിയും ആസിഫ് അലിയും തമ്മിലുള്ള സൗഹൃദം പ്രേക്ഷകര്‍ക്കറിയാവുന്നതാണ്. ഇപ്പോഴിതാ തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ ‘കോട്ടയം ബെൽറ്റി’ന്റെ പൂജാചടങ്ങിനിടെ ആസിഫുമായുള്ള സൗഹൃദത്തെപ്പറ്റി ജിസ് ജോയ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Director Jis Joy about Asif Ali (Image Source: Instagram)
Director Jis Joy about Asif Ali (Image Source: Instagram)
ഫീല്‍ഗുഡ് സിനിമകളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ സംവിധായകനാണ് ജിസ് ജോയ്. സീരിയല്‍ താരങ്ങള്‍ക്ക് ശബ്ദം കൊടുത്തായിരുന്നു ജിസ് ജോയ് ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അർജുന് ശബ്ദം കൊടുത്തതോടെയാണ് ജിസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ അണിയറയില്‍ നിന്ന് ബൈസിക്കിൾ തീവ്‌സ് എന്ന ചിത്രത്തിലൂടെയാണ് ജിസ് ജോയ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്.
പിന്നീട് സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ എന്നീ ചിത്രങ്ങളിലൂടെ ജിസ് പ്രേക്ഷകരുടെ പ്രിയ​പ്പെട്ട സംവിധായകനായി മാറി. അതില്‍ത്തന്നെ അഞ്ചു സിനിമകളില്‍ തന്നെ ആസിഫ് അലിയായിരുന്നു നായകന്‍. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായി അതോടെ ആസിഫ് അലി–ജിസ് ജോയ് ടീം മാറി. സിനിമയെക്കാളുപരി വലിയൊരു ആത്മബന്ധം തന്നെ ഇരുവര്‍ക്കുമിടയിലുണ്ട്.
ഇപ്പോഴിതാ ആസിഫിനെക്കുറിച്ച് ജിസ് ജോയ് യെക്കുറിച്ച് പറഞ്ഞ ഹൃദയസ്പര്‍ശിയായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഭാര്യ കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് തന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തിയേ ഉള്ളൂവെന്നും അത് ആസിഫ് അലിയാണെന്നും ജിസ് ജോയ് പറഞ്ഞത്.
‘‘ഞാനും ആസിഫും ഒരുമിച്ച് ആറാമത്തെ, ഏഴാമത്തെ സിനിമയാണ് ചെയ്യാൻ പോകുന്നത്. അതില് ഏഴ് സിനിമയിലും, ആറ് സിനിമയിലും നായകൻ ആസിഫ് അലിയാണ്. ഒരു സിനിമയില്‍ മാത്രം മറ്റൊരാളാണ്, എങ്കിലും ആ സിനിമയിൽ ആസിഫ് ഉണ്ടായിരുന്നു. ആസിഫിന് പ്രത്യേകിച്ച് ഒരു സ്വാഗതം പറയേണ്ട ആവശ്യമില്ല, എന്റെ കുടുംബം തന്നെയാണ്. ഒരുപക്ഷേ... എനിക്ക് എന്റെ വൈഫ് കഴിഞ്ഞാൽ എനിക്ക് ഒരു നോട്ടം കൊണ്ട് ഒരാളെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും എന്ന് തോന്നുന്ന ഈ ലോകത്തിലെ മറ്റൊരു ഒരേയൊരു വ്യക്തി ശ്രീ ആസിഫ് അലിയാണ്...’’ എന്നാണ് ജിസ് ജോയ് പറഞ്ഞത്. ഇരുവരും ഒന്നിക്കുന്ന ‘കോട്ടയം ബെൽറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ജിസ് ജോയ് പറഞ്ഞത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. മീശപിരിച്ച് വ്യത്യസ്ത ഗെറ്റപ്പിലുള്ള ആസിഫ് അലിയുടെ മോഷൻ പോസ്റ്റർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. തൃശൂരിൽ നടന്ന പൂജ ചടങ്ങിൽ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഉൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേർ പങ്കെടുത്തു.









ആസിഫ് അലിയും ജിസ് ജോയും ഒരുമിക്കുന്ന ആറാമത്തെ ചിത്രമാണ് ‘കോട്ടയം ബെൽറ്റ്’. ചിത്രത്തില്‍ വിജയരാഘവൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, വിഷ്ണു അഗസ്ത്യ, ബോബി കുര്യൻ, അശോകൻ, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അലൻസിയർ, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, വിനീത്, സാന്ദ്ര ചന്ദ്രൻ, രഞ്ജിത്ത് ശേഖർ, ഐക ദേവ്, നിതിൻ പ്രസന്ന എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ‘കിഷ്കിന്ധ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.പ്രശസ്ത സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ആസിഫ് അലിയുടെ മക്കളായ ആദവും ഹയയും ചേർന്നാണ് ആദ്യ ക്ലാപ്പ് നൽകിയത്.

Tags

  • director jis joy
  • asif ali
  • kottayam belt movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ദേവിയായി അഭിനയിക്കുമ്പോള്‍ നമ്മുടെ ഉളളില്‍ ദേവിയുളള പോലെ ഫീലിങ് തോന്നും, ഭയ ഭക്തിയോടെയാണ് അഭിനയിച്ചത്' ; റോജ

' ദേവിയായി അഭിനയിക്കുമ്പോള്‍ നമ്മുടെ ഉളളില്‍ ദേവിയുളള പോലെ ഫീലിങ് തോന്നും, ഭയ ഭക്തിയോടെയാണ് അഭിനയിച്ചത്' ; റോജ

photo-www.instagram.com/kareenakapoorkhan/

'ഹാപ്പി ബർത്ത്‌ഡേ ഫോറെവർ സൂപ്പർസ്റ്റാർ..'; കത്രീന കൈഫിന് ജന്മദിനാശംസകളുമായി കരീന കപൂർ

photo-www.instagram.com/rjmathukkutty/

' എന്റെ ഏറ്റവും വലിയ ഏണി, ഏറ്റവും വലിയ സന്തോഷം' ; വിവാഹവാര്‍ഷിക ദിനത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ച് കുറിപ്പുമായി ആര്‍ജെ മാത്തുക്കുട്ടി

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം 'അച്യുത അവതാരം' നാളെ തിയേറ്ററുകളിലേക്ക്

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം 'അച്യുത അവതാരം' നാളെ തിയേറ്ററുകളിലേക്ക്

ആടിത്തിമിർക്കാൻ "പൊടിപൂരം" ; ആക്ഷൻ കോമഡിയുമായി അഭിമന്യു തിലകനും ബിബിനും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ആടിത്തിമിർക്കാൻ "പൊടിപൂരം" ; ആക്ഷൻ കോമഡിയുമായി അഭിമന്യു തിലകനും ബിബിനും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

മോഹന്‍ലാലിന്റെ ശബ്ദം മാത്രമായിരുന്നു ആദ്യമുണ്ടായിരുന്നത്, അദ്ദേഹം നേരിട്ട് വന്നപ്പോള്‍ സ്‌ക്രിപ്റ്റ് പൊളിച്ചു; ‘റെഡ് ചില്ലീസ്’ പരാജയത്തെക്കുറിച്ച് ഷാജി കൈലാസ്

മോഹന്‍ലാലിന്റെ ശബ്ദം മാത്രമായിരുന്നു ആദ്യമുണ്ടായിരുന്നത്, അദ്ദേഹം നേരിട്ട് വന്നപ്പോള്‍ സ്‌ക്രിപ്റ്റ് പൊളിച്ചു; ‘റെഡ് ചില്ലീസ്’ പരാജയത്തെക്കുറിച്ച് ഷാജി കൈലാസ്

Comments