രണ്‍വീര്‍ സിംഗ് ചിത്രം ' ധുരന്ധറി' ലെ നായികയായി ശ്രദ്ധ നേടുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സാറ അര്‍ജുന്‍. വിക്രം നായകനായെത്തിയ ' ദൈവ തിരുമകള്‍' ആയിരുന്നു സാറ അര്‍ജുന്റെ അരങ്ങേറ്റ ചിത്രം. ആദ്യ സിനിമയിലൂടെ തന്നെ സാറ സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറി.
ഇപ്പോഴിതാ, ' ദൈവതിരുമകള്‍' റിലീസ് ചെയ്തിട്ട് ഇന്ന് 15 വര്‍ഷം തികയുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സാറ അര്‍ജുന്‍. സിനിമയിലെ ഏറ്റവും വൈകാരികമായ ഒരു രംഗമാണ് സാറ പങ്കിട്ടത്. '' എന്റെ ആദ്യത്തെ ചിത്രത്തിന് 15 വര്‍ഷം'' , എന്നാണ് ഇതിന് അടിക്കുറിപ്പായി നല്‍കിയത്. പിന്നാലെ നിരവധി ആരാധകര്‍ താരത്തിന്റെ പോസ്റ്റിന് കമന്റും ലൈക്കുമായി എത്തി.

എ.എല്‍.വിജയ് സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ' ദൈവ തിരുമകള്‍'. അനുഷ്‌ക ഷെട്ടി, അമല പോള്‍, നാസര്‍, കൃഷ്ണകുമാര്‍, സന്താനം, സച്ചിന്‍ ഖേദേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിലെ സാറ അര്‍ജുന്റെ പ്രകടനത്തിന് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.
ബാലതാരമായി സിനിമയിലെത്തിയ സാറ അര്‍ജുന്‍ മലയാളത്തില്‍ ' ആന്‍മരിയ കലിപ്പിലാണ്' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നടന്‍ രാജ് അര്‍ജുന്റെ മകളാണ് സാറ.

Comments