ബിഗ്സ്ക്രീനിലൂടെ പ്രേക്ഷകഹൃദയം കീഴടക്കുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ കാണുകയെന്നത് ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ള കാര്യമാണ്. പല സിനിമകളിലും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന താരങ്ങളേക്കാള്‍ മനസ്സു കീഴടക്കുന്നത് അതില്‍ ബാല്യകാല വേഷത്തിലെത്തുന്ന കുട്ടിത്താരങ്ങളാണ്. എന്നാല്‍ ഒരു കാലത്ത് കുട്ടിത്തം കാണിച്ചു നടന്ന അതേ താരങ്ങള്‍ ഇന്നിപ്പോള്‍ എങ്ങനെയെന്ന് തിരിച്ചറിയുമ്പോള്‍ പലപ്പോഴും ആരാധകരും അത്ഭുതപ്പെടാറുണ്ട്.
മലയാളത്തിലെ ആദ്യത്തെ നൂറുകോടി ക്ലബ്ബില്‍ കയറി മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും പ്രേക്ഷകമനസ്സിലിടം പിടിച്ചവരാണ്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ബേബി ദുര്‍ഗ പ്രേംജിത്. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ ചുമലില്‍ കയറിയ കുട്ടിത്താരമാണ് ദുര്‍ഗ പ്രേംജിത്. ഒരു അച്ഛന്‍-മകള്‍ ബന്ധത്തിന്റെ എല്ലാ വൈകാരിക നിമിഷങ്ങളും ഉള്‍പ്പെടുത്തിയാണ് വൈശാഖ് എന്ന സംവിധായകന്‍ ദുര്‍ഗയെയും മോഹന്‍ലാലിനെയും പ്ലേസ് ചെയ്തത്.
ഇപ്പോഴിതാ പുലിമുരുകനില്‍ മോഹൻലാലിന്റെയും കമാലിനി മുഖർജിയുടെയും മകള്‍ ചക്കിയായി അഭിനയിച്ച ദുര്‍ഗ്ഗ പങ്കിട്ട ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊളാഷ് വീഡിയോയിലൂടെയാണ് തന്റെ സിനിമായാത്ര താരം പങ്കിട്ടിരിക്കുന്നത്.
‘‘ജസ്റ്റ് ഒന്നു വളർന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദുര്‍ഗ്ഗ വീഡിയോ പങ്കിട്ടിരിക്കുന്നത്. പഴയ ചിത്രങ്ങളളും ചേർത്തൊരുക്കിയ കൊളാഷ് വീഡിയോ ദുർഗ്ഗ പങ്കുവച്ചിരിക്കുന്നത്. പലര്‍ക്കും മുരുകന്റെ സ്വന്തമായ ചക്കിയുടെ ഈ മാറ്റം അംഗീകരിക്കാന്‍ പോലും പറ്റുന്നില്ല. ‘മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ...’ എന്നാണ് പലരും കമന്റുകളിലൂടെ കുറിച്ചിരിക്കുന്നത്. ‘പുലിമുരുകൻ ഇറങ്ങിയിട്ട് ഇത്രെയൊക്കെ വർഷമായോ..കാലം പോയ പോക്കേ, ഇതിപ്പോ നമ്മക്ക് ചെറുപ്പമാവാണോ. സിനിമയില്‍ കുഞ്ഞായി കണ്ട പിള്ളേരൊക്കെ വല്ലാണ്ട് വളർന്നു വലുതായല്ലോ, പുലിമുരുകൻ റിലീസായിട്ട് 10 വർഷം ആയെന്ന്...’ എന്നതടക്കമാണ് കമന്റുകള്‍.

Comments