ചെന്നൈ: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട സുപ്രധാനഫയലുകള്‍ ചോര്‍ന്നു. ആണവനിലയത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ഉള്‍പ്പെടുന്ന ഫയലുകളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക്‌വെബ്ബില്‍ വില്‍പ്പനയ്‌ക്കുവച്ചത്.
റാന്‍സംവേര്‍ ഗ്രൂപ്പായ 'വേള്‍ഡ് ലീക്ക്‌സ്' ആണ് ഫയലുകള്‍ ഡാര്‍ക്ക് വെബില്‍ പങ്കുവച്ചത്. ആണവനിലയത്തിന്റെ കരാര്‍ കമ്പനിയായ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള വിവരങ്ങളാണ് ചോര്‍ത്തിയതെന്നു ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. ആണവനിലയത്തിലെ ചില ഭാഗങ്ങളുടെ ബ്ലൂപ്രിന്റുകളും വിതരണക്കാരുടെ വിവരങ്ങളും ചോര്‍ന്ന ഫയലുകളില്‍ ഉള്‍പ്പെടുന്നു. നിര്‍മാണത്തിലിരിക്കുന്ന മൂന്ന്, നാല് യൂണിറ്റുകളിലെ വെന്റിലേഷന്‍, കൂളിങ് സിസ്‌റ്റങ്ങളുടെ രൂപരേഖകള്‍, കണ്‍ട്രോള്‍ റൂമിന്റെ ലേഔട്ട്, യോഗങ്ങളുടെയും പരിശോധനകളുടെയും വിവരങ്ങള്‍, ഉപകരണങ്ങളുടെ വിലയിരുത്തലുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയും ചോര്‍ന്ന ഫയലുകളില്‍ ഉള്ളതായി സൂചനയുണ്ട്. വേള്‍ഡ് ലീക്ക്‌സ് വെബ്‌സൈറ്റിലുള്ള ആകെ 858,000 റിലയന്‍സ് ഫയലുകളില്‍ ഏറ്റവും സുപ്രധാനമായ 19,000 ഫയലുകളാണ് പുറത്തുവന്നിരിക്കുന്നത്.
തങ്ങളുടെ വിവരങ്ങളില്‍ 'ഭാഗികമായ ചോര്‍ച്ച' സംഭവിച്ചതായി റിലയന്‍ഡ് ഗ്രൂപ്പ് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിനോട് സ്‌ഥിരീകരിച്ചു. മൂന്നാം കക്ഷി ഇന്ത്യന്‍ ഡേറ്റാ സെന്റര്‍ സേവനദാതാക്കളായ 'യോട്ട' ഹോസ്‌റ്റ് ചെയ്യുന്ന സെര്‍വറിലാണ് ചോര്‍ച്ചയുണ്ടായത്. വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിലയന്‍സ് പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. എന്നാല്‍ ഏതെല്ലാം വിവരങ്ങളാണ് ചോര്‍ന്നതെന്ന് റിലയന്‍സ് വെളിപ്പെടുത്തിയിട്ടില്ല. ഈ വിവരച്ചോര്‍ച്ച ആണവനിലയത്തിന്റെ സുരക്ഷയ്‌ക്ക് 'ഗുരുതരമായ' ഭീഷണിയായേക്കാമെന്ന് ആണവ സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാരുകളെ ഉപദേശിക്കുന്ന 'ന്യൂക്ലിയര്‍ ത്രെട്ട് ഇനിഷ്യേറ്റീവ്' സീനിയര്‍ ഡയറക്‌ടര്‍ നിക്കോളാസ് റോത്ത് പറഞ്ഞു.
റിലയന്‍സ് ഗ്രൂപ്പിന്റെ ഉപകമ്പനിയായ റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രക്‌ചറിന് 2018-ല്‍ കൂടംകുളം നിലയത്തിന്റെ 3, 4 യൂണിറ്റുകളുടെ നിര്‍മാണത്തിനുള്ള കരാര്‍ ലഭിച്ചിരുന്നു. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ഈ രണ്ട് യൂണിറ്റുകളും അടുത്തവര്‍ഷത്തോടെ പ്രവര്‍ത്തനസജ്‌ജമാകുമെന്നാണ് പ്രതീക്ഷ. 2,000 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഈ യൂണിറ്റുകള്‍. മുന്‍പ് നൈക്കി, ടാറ്റ ഗ്രൂപ്പ് എന്നിവരെയും വേള്‍ഡ് ലീക്ക്‌സ് ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍, റിലയന്‍സ് വിവരച്ചോര്‍ച്ചയെക്കുറിച്ചുള്ള റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് വേള്‍ഡ് ലീക്ക്‌സ് പ്രതികരിച്ചില്ല.
ഇന്ത്യയിലെ ആണവനിലയങ്ങളുടെ മേല്‍നോട്ടച്ചുമതല വഹിക്കുന്ന ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിവരച്ചോര്‍ച്ച സംബന്ധിച്ച് റിലയന്‍സുമായി ആശയവിനിമയം നടത്തിവരികയാണ്. ഇന്ത്യയുടെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സേര്‍ട്ട്-ഇന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, വിവരച്ചോര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജേഷ് വീരരാഘവന്‍ തയാറായില്ല. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രക്‌ചറിനായി ഹോസ്‌റ്റ് ചെയ്യുന്ന സെര്‍വറുകളില്‍ മേയ് 29-ന് സംശയാസ്‌പദമായ പ്രവര്‍ത്തനം കണ്ടെത്തിയതായി യോട്ട പ്രസ്‌താവനയില്‍ അറിയിച്ചു. ഈ നീക്കം ഉടനടി തടയുകയും റാന്‍സംവേര്‍ ആക്രമണം ഒഴിവാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, ജൂണ്‍ അവസാനത്തോടെ വിവരങ്ങള്‍ ചോര്‍ന്നതായി ഹാക്കര്‍മാര്‍ അവകാശപ്പെടുന്നതായി റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ തങ്ങളെ അറിയിച്ചതായി യോട്ട പറഞ്ഞു. ഹാക്കര്‍മാരുടെ ഈ അവകാശവാദം സ്‌ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, തങ്ങളുടെ വിശദമായ സാങ്കേതിക അന്വേഷണ റിപ്പോര്‍ട്ട് റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രക്‌ചറിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും യോട്ട വ്യക്‌തമാക്കി.

Comments