കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സണല്‍ അസിസ്‌റ്റന്റായിരുന്ന ടെന്നി ജോപ്പനെ സോളാര്‍ കേസില്‍നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതിയുടെ അനുമതി. കോന്നി പോലീസ് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോപ്പന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്.
കോടതിക്കു പുറത്തു വിഷയം ഒത്തുതീര്‍പ്പാക്കിയതായും കേസുമായി മുന്നോട്ടുപോകാന്‍ താത്‌പര്യമില്ലെന്നും കേസിലെ പരാതിക്കാരനായ മല്ലേലില്‍ ശ്രീധരന്‍ നായര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍നിന്ന് ഒഴിവാക്കന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
18ാം തിയതി ഉമ്മന്‍ചാണ്ടി സാറിന്റെ മൂന്നാം ചരമ വാര്‍ഷികമാണ്. അതിന് മുന്‍പ് ഇത്തരമൊരു വിധി ലഭിച്ചതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. ഇത് ഉമ്മന്‍ചാണ്ടി സാറിന് സമര്‍പ്പിക്കുന്നു. കഴിഞ്ഞ 13 വര്‍ഷക്കാലമായി ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയ്ക്ക് ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി ഉണ്ടായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയെ ക്രൂശിക്കാന്‍ വേണ്ടി എന്നെ കരുവാക്കി എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് – ടെന്നി ജോപ്പന്‍ പറഞ്ഞു.

Comments