പാലേരി മാണിക്യം ഒരു പാതിരാകൊലപാതകം എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി രാമചന്ദ്രന്‍. പിന്നീട് കേരള കഫെ, ശിക്കാർ, സോൾട്ട് ആന്റ് പെപ്പർ, ഈ അടുത്ത കാലത്ത്, മാറ്റിനി, ഗോഡ്സ് ഓൺ കണ്ട്രി എന്നീ സിനിമകളിലടക്കം മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആർക്കിടെക്റ്റായ സമ്പത്തിനെ വിവാഹം ചെയ്ത ശേഷം മൈഥിലി അഭിനയരംഗത്ത് അത്ര സജീവമല്ല. ഭര്‍ത്താവ് സമ്പത്തിനും മകൻ നീലിനുമൊപ്പം ജീവിതം ആസ്വദിക്കുകയാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ ഫോട്ടോഗ്രാഫിയുടെ 200 വർഷം ആഘോഷിക്കുകയാണ് മൈഥിലി. വ്യത്യസ്തമായ ഔട്ട്ലുക്കും മേക്കോവറുമാണ് ഈ ചിത്രങ്ങളിലെ ഏറ്റവും വലിയ പ്രത്യേകത.
‘‘ഫോട്ടോഗ്രാഫിയുടെ 200 വർഷത്തെ ആഘോഷം - വെളിച്ചം, കഥകൾ, വികാരങ്ങൾ എന്നിവ സംരക്ഷിച്ചതിന്റെ രണ്ട് നൂറ്റാണ്ടുകൾ. സ്ത്രീകളുടെ നിമിഷങ്ങളെ എന്നെന്നും സജീവമാക്കുന്ന കലയുണ്ട്. നിമിഷങ്ങൾ എന്നേക്കും ജീവിക്കാന്‍ സഹായിക്കുന്ന ഒരു കലയാണിത്...’’ എന്നാണ് മൈഥിലി കുറിച്ചിരിക്കുന്നത്.

Comments