വീരനടൈ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്ന താരമാണ് ഉമാ ശങ്കരി. കുബേരൻ, വസന്തമാളിക, സഫലം എന്നീ ചിത്രങ്ങളിലൂടെയാണ് താരം മലയാള സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. വിവാഹത്തോടെ സിനിമകളിൽനിന്ന് ഇടവേളയെടുത്ത താരം പിന്നീട് തിരിച്ചെത്തി ടെലിവിഷനിലും സജീവമായി. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. ജൂൺ 23-ന് പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ആദ്യമായി സ്തനാർബുദം സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ അര്‍ബുദരോഗത്തോടുള്ള പോരാട്ടത്തിന്റെ ഭാഗമായി കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്ന് കുറിക്കുകയാണ് ഉമാ ശങ്കരി. പ്രതിസന്ധി സമയങ്ങളിൽ തനിക്കൊപ്പം നിന്ന കുടുംബത്തിനും ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും അവർ നന്ദി പറഞ്ഞു. സുഖം പ്രാപിക്കുകയാണെന്നും പുരോഗതിയുണ്ടെന്നും താരം കുറിച്ചു.
‘‘കീമോ/ ഇമ്മ്യൂണോതെറാപ്പിയുടെ രണ്ടാം റൗണ്ടിലാണ് ഞാൻ. ഓരോ ദിവസവും ഓരോന്നായി നേരിടുകയാണ്. കഠിനമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പഠിക്കുകയാണ്. കരുത്ത് തോന്നുന്ന ദിവസങ്ങളെ ആഘോഷിക്കാനും ശ്രമിക്കുന്നു . കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണയ്ക്ക് നന്ദി, ഞാൻ മുന്നോട്ട് പോകുകയാണ്. സുഖം പ്രാപിക്കുകയാണ്. പുരോഗതിയിലാണ് ശ്രദ്ധ. പുരോഗതി എപ്പോഴും പൂർണതയുള്ളതായിരിക്കണമെന്നില്ല. പക്ഷേ അത് യഥാർഥമാണ്...’’ എന്നാണ് ഉമാ ശങ്കരി കുറിച്ചിരിക്കുന്നത്. നിരവധി പേര്‍ താരത്തിന് സ്നേഹവും പ്രാര്‍ത്ഥനയും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. നടിയും നർത്തകിയുമായ ഉമാ ശങ്കരി 47-ാം വയസ്സിലാണ് അർബുദരോഗബാധിതയാവുന്നത്. ആരോഗ്യത്തെക്കുറിച്ച് താരം ആരാധകരുമായി സംവദിക്കാറുണ്ട്. അന്നുമുതല്‍

2000-ത്തിലാണ് അവർ സിനിമയിലെത്തുന്നത്. വീരനടൈ എന്ന തമിഴ് ചിത്രത്തിലായിരുന്നു അര

Comments