കുട്ടിക്കാലം മുതൽ താൻ ആരാധിക്കുന്ന ബോളിവുഡിന്റെ നിത്യഹരിത നായിക മാധുരി ദീക്ഷിതിനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി വാമിഖ ഗബ്ബി. ഒരു പ്രൊജക്ടിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മാധുരി ദീക്ഷിതിനെ ആലിംഗനം ചെയ്യുന്നതും, നടിയുടെ പ്രശസ്തമായ 'ധക് ധക് കർനേ ലഗാ' എന്ന ഗാനത്തിന് ചുവടുവെക്കുന്നതുമായ ദൃശ്യങ്ങളാണ് വാമിഖ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. ഒപ്പം വൈകാരികമായ ഒരു കുറിപ്പും താരം ചേർത്തിട്ടുണ്ട്.
"13 വയസ്സുള്ള എന്നെ അറിയാവുന്ന എന്റെ അടുത്ത സുഹൃത്തുക്കൾക്ക് ഈ നിമിഷം എനിക്ക് എത്രമാത്രം മാന്ത്രികമായിരുന്നു എന്ന് വ്യക്തമായി അറിയാം. ഒടുവിൽ ഞാൻ മാധുരി ദീക്ഷിതിനെ കണ്ടുമുട്ടിയിരിക്കുന്നു. ഞാൻ അവരെ എന്റെ അച്ഛനും അമ്മയ്ക്കും പരിചയപ്പെടുത്തിക്കൊടുത്തു. എന്റെ കുട്ടിക്കാലത്തിന്റെ എത്ര മനോഹരമായ ഭാഗമായിരുന്നു അവരെന്ന് കുറച്ച് കഥകളിലൂടെ ഞാൻ മാധുരിയോട് വിവരിക്കുകയും ചെയ്തു. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു," വാമിഖ കുറിച്ചു.

ഏവർക്കും പ്രിയങ്കരിയായ നടിയോടുള്ള തന്റെ ആഴമേറിയ ആരാധനയെക്കുറിച്ച് വാമിഖ ആദ്യമായാണ് തുറന്നുപറയുന്നത്. നിരവധിപ്പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
അതേസമയം അക്ഷയ് കുമാർ ചിത്രം 'ഭൂത് ബംഗ്ല', ആയുഷ്മാൻ ഖുറാനൊപ്പം അഭിനയിച്ച 'പതി പത്നി ഔർ വോ ദോ' എന്നിവയാണ് വാമിഖയുടേതായി ഒടുവിൽ പുറത്തിറങ്ങിയ പ്രധാന ബോളിവുഡ് ചിത്രങ്ങൾ. ഈ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു.

Comments