ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ സ്മാര്‍ട്ട് കണ്ണടകള്‍, പെന്‍ ക്യാമറകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങളോട് ലോക്സഭ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം. അംഗങ്ങളുടെ സുരക്ഷ, സ്വകാര്യത, സവിശേഷാധികാരങ്ങള്‍ എന്നിവയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തനം എന്നിവ മുന്‍ നിര്‍ത്തിയാണ് ഈ നിര്‍ദേശം. ജൂലൈ 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് ഈ നിര്‍ദ്ദേശം.
ബുധനാഴ്ച ലോക്സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്മാര്‍ട്ട് കണ്ണടകള്‍, പെന്‍ ക്യാമറകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയ നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഇന്ന് രാജ്യത്ത് വ്യാപകമായി ലഭ്യമാണ്. ഇത്തരം ചില ഉപകരണങ്ങള്‍ അംഗങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിലും പാര്‍ലമെന്റിന്റെ സവിശേഷാധികാരങ്ങള്‍ ലംഘിക്കുന്ന രീതിയിലും ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിധിയില്‍ ഒരിടത്തും ഇത്തരം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു.
വര്‍ഷകാല സമ്മേളനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബിജെപി ഉന്നത നേതാക്കളുടെ നിര്‍ണായക യോഗം നടന്നു. യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നബിന്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) ബി.എല്‍. സന്തോഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായി വിവരമുണ്ട്. പാര്‍ട്ടി ഭാരവാഹികളുടെ പുനഃസംഘടനയും മന്ത്രിസഭാ വിപുലീകരണവും സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായാണ് സൂചന.
ജൂലൈ 21-ന് എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗവും ചേര്‍ന്നേക്കും. പ്രതിപക്ഷ തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് യോഗം ചേരും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഇതുകൂടാതെ, തിങ്കളാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത കൂട്ടായ്മയായ 'ഇന്ത്യ' മുന്നണിയും തന്ത്രങ്ങള്‍ മെനയാന്‍ പ്രത്യേക യോഗം ചേരുന്നുണ്ട്. ഭരണപക്ഷം ഞായറാഴ്ച രാവിലെ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ലോക്സഭാ സീറ്റുകളുടെ പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലും, ജയിലിലാകുന്ന പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവരെ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ച ബില്ലും സര്‍ക്കാര്‍ കൊണ്ടുവന്നേക്കും. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലെ അഴിമതി ആരോപണം, ഇന്ധനവില വര്‍ദ്ധനവ്, ഇന്തോ-യുഎസ് വ്യാപാര കരാര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുകയാണ്.

Comments