തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറിയില്‍ സമ്മാനത്തുക ഉയര്‍ത്തി സംസ്ഥാനസര്‍ക്കാര്‍. ഇത്തവണ തിരുവോണം ബമ്പര്‍ ടിക്കറ്റിന് പ്രഖ്യാപിച്ചിരിക്കുന്നത് 30 കോടി രൂപയാണ്. തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് വിപണിയില്‍ എത്തും. സെപ്തംബര്‍ 26 നാണ് നറുക്കെടുപ്പ് നടക്കുക.
രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം വീതം ഇരുപത് ടിക്കറ്റുകള്‍ക്ക് നല്‍കും. തിരുവോണം ബമ്പറിന് ഇത്തവണ റെക്കോഡ് തുകയാണ് നല്‍കുക. നേരത്തേ 25 കോടിരൂപയായിരുന്ന സമ്മാനത്തുകയിലേക്ക് അഞ്ചുകോടി രൂപ കൂട്ടുകയായിരുന്നു. ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്‍പ്പനക്കാരില്‍ നിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രമേ വാങ്ങാവൂ. വാട്‌സാപ്പ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയ ലിങ്കുകള്‍ വഴിയോ ഉള്ള ഓണ്‍ലൈന്‍ ലോട്ടറി വില്‍പ്പന പൂര്‍ണ്ണമായും വ്യാജവും നിയമവിരുദ്ധവും ആണെന്ന് ലോട്ടറി ഡയറക്ടറേറ്റ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments