ദില്ലി: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എം.പി കത്ത് നൽകി.
മെഡിക്കൽ വിദ്യാർഥിനിയായ സവരിയ ബസന്തിനെ സഹപാഠിയായ സദാറുൽ അനാം ലാപ്ടോപ്പ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് എംപിയുടെ ഇടപെടൽ. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്താരാഷ്ട്ര തലത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്ന ആരോപണം പ്രതിക്കെതിരെ കുടുംബം ഉന്നയിച്ച സാഹചര്യത്തിൽ, സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. വിദേശത്ത് നടന്ന സംഭവമായതിനാൽ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ അനിവാര്യമാണെന്നും എം.പി ചൂണ്ടിക്കാട്ടി.
സവരിയയുടെ ഉസ്‌ബെക്കിസ്ഥാനിലെ പഠന പ്രവേശനത്തിനും യാത്രാ ക്രമീകരണങ്ങൾക്കും സഹായം നൽകിയ വിദ്യാഭ്യാസ കൺസൾട്ടൻസിയുടെയും റിക്രൂട്ട്‌മെന്റ് ഏജൻസിയുടെയും പങ്കും പരിശോധിക്കണമെന്ന് സി. സദാനന്ദൻ മാസ്റ്റർ എം.പി ആവശ്യപ്പെട്ടു.
വിദേശ സർവകലാശാലകളിലേക്ക് വിദ്യാർഥികളെ അയക്കുന്ന ഇത്തരം ഏജൻസികളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

Comments