കൽപ്പറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ എംഎൽമാരെ ലക്ഷ്യമിട്ട് വീണ്ടും വ്യാജ ഫോൺ കോളുകൾ. ഏലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് പിന്നാലെ എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ രീതിയിൽ ഫോൺ കോളുകൾ ലഭിച്ചു എന്നാണ് വിവരം. ഇതേക്കുറിച്ച് പ്രിയങ്കയുടെ പി.എസ് വയനാട് എസ്പിക്ക് പരാതി നൽകിയതിനെ തുടർന്ന് വയനാട് സൈബർ പൊലീസ് എഫ്‌ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചു.
മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോൾ മന്ത്രി സ്ഥാനം നൽകാമെന്ന് പറഞ്ഞ് ആദ്യം ഏലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനാണ് വാട്ട്സ്‌ആപ്പ് കോൾ ലഭിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ഈ സംഭവത്തിന് പിന്നിലെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കോൾ വന്നത് ഡൽഹിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വിളിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. സൈബർ ക്രിമിനലുകൾ 'മ്യൂൾ അക്കൗണ്ടുകൾ'വഴിയാകാം തട്ടിപ്പിന് ശ്രമിച്ചതെന്നും സംശയിക്കുന്നുണ്ട്.
മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോൾ നിലവിലുള്ള പലർക്കും സ്ഥാനം നഷ്ടമാവുമെന്നും പകരം നിയമനം നൽകാമെന്നും വ്യാജ ഫോൺ സന്ദേശത്തിൽ പറഞ്ഞതായാണ് വിവരം. ഈ മാസം ആറിനായിരുന്നു വിദ്യയ്ക്ക് ഫോൺ സന്ദേശം ലഭിച്ചത്. എന്നാൽ ഇത് വാർത്തയാക്കാൻ അവർ താല്പര്യപ്പെട്ടില്ല. പാർട്ടിയുമായി ആലോചിച്ച ശേഷമായിരുന്നു അവർ പരാതി നൽകിയത്.

Comments