തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ പരിഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും സി.പി.എം നേതാവുമായ വി. ശിവൻകുട്ടി. വൈദ്യുതി നിയന്ത്രണം എത്രനാൾ തുടരുമെന്ന് പറയാനാകില്ലെന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെയായിരുന്നു വിമർശനം.
'ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ' എന്ന കുറിപ്പോടെയാണ്, "പകൽ സൺ ഉഷാറാക്കും... രാത്രി സണ്ണി എടങ്ങേറാക്കും" എന്ന വാചകത്തിലൂടെ യു.ഡി.എഫ് സർക്കാരിനെ അദ്ദേഹം ട്രോളിയത്. മൺസൂൺ കാലത്തെ കടുത്ത ചൂടിനിടെ രാത്രിയിലുള്ള പവർ കട്ടിനെയാണ് ശിവൻകുട്ടി വിമർശിച്ചത്.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതായും നിയന്ത്രണം എത്രനാൾ തുടരേണ്ടിവരുമെന്ന് വ്യക്തമല്ലെന്നും മന്ത്രി സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട ബാധ്യതയുണ്ടെന്നും, കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഭരണപരാജയമല്ലെന്നും, ഇടത് സർക്കാരിന്റെ കാലത്തും സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments