കൊച്ചി: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (KSRTC) കേരളത്തിലേക്കുള്ള ആദ്യ ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച ആരംഭിക്കും. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പ്രതിദിന സർവീസാണിത്. 41 സീറ്റുകളുള്ള ബസാണ് സർവീസിനായി ഒരുക്കിയിരിക്കുന്നത്.
ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ-1ൽ നിന്ന് പുറപ്പെടുന്ന ബസ്, ടെർമിനൽ-2ൽ നിന്നുള്ള യാത്രക്കാരെയും കയറ്റിയ ശേഷമാണ് യാത്ര തുടരുക. രാത്രി 10.45ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.15ന് കോഴിക്കോട് എത്തും.
വഴിയിലെ സ്റ്റോപ്പുകളും സമയവും:
മൈസൂരു – 2.45, ഹുന്‍സൂരു – 3.30, ഗോണികോപ്പ – 4.15, കുട്ട – 4.50, മാനന്തവാടി – 5.20, കൽപറ്റ – 6.05, താമരശ്ശേരി – 6.30.
കോഴിക്കോട് നിന്ന് മടക്കസർവീസ് രാത്രി 7.30ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.15ന് ബെംഗളൂരു വിമാനത്താവളത്തിലെത്തും. നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ്പുണ്ടാകും.
മടക്കയാത്രയിലെ സമയക്രമം:
കൽപറ്റ – രാത്രി 8.40, മാനന്തവാടി – 9.15, കുട്ട – 10.15, ഗോണികോപ്പ – 10.50, ഹുന്‍സൂരു – 11.00, മൈസൂരു – 12.30.

Comments