പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിച്ചും എതിർത്തും കോൺഗ്രസിനുള്ളിൽ പരസ്യ ഭിന്നത. ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി. ശശികലയ്ക്കും ആർ.വി. ബാബുവിനും നൽകിയ പരിഗണനയെങ്കിലും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനും പി.എം. നിയാസിനും നൽകേണ്ടിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വക്താവ് വി.ആർ. അനൂപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിച്ചില്ലെന്ന കാര്യം പരിഹാസരൂപത്തിൽ അനൂപ് പോസ്റ്റിൽ പരാമർശിച്ചു.
അതേസമയം, കെഎസ്‌യു നേതാക്കളുടെ വിമർശനങ്ങളെ തള്ളി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തി. ശേഷാദ്രിനാഥൻമാരുടെ നിയമന വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറിയെന്നും കെഎസ്‌യു നേതാക്കൾ കുത്തിത്തിരിപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഇതിനിടെ, സംഘപരിവാർ പശ്ചാത്തലമുള്ള വ്യക്തിയെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎയും വിമർശിച്ചു.

Comments