പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി. വാണിയംകുളം പനയൂരിലെ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കാണാതായിരുന്നത്. ഇവർ മൈസൂരു ചാമരാജ് നഗറിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
കഴിഞ്ഞ 9ന് പുലർച്ചെ മുതലാണ് കുടുംബത്തെ കാണാതായത്. ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. വ്യാഴാഴ്ച പുലർച്ചെ വാഹനം വീട്ടിൽ നിന്ന് പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബം കർണാടകയിൽ എത്തിയതായി കണ്ടെത്തിയത്.
കുടുംബത്തെ കണ്ടെത്തുന്നതിനായി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു. നിലവിൽ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി പൊലീസ് നടപടികൾ തുടരുകയാണ്.

Comments