തൃശ്ശൂർ: പാലിയേക്കര മേൽപ്പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഴുപതുകാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. തലവണിക്കരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പണ്ടാരപ്പറമ്പിൽ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് ധർമ്മപുരി സ്വദേശി പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 14ന് രാവിലെയാണ് പാലിയേക്കര മേൽപ്പാലത്തിന്റെ തൂണിൽ ചാരിയ നിലയിൽ ചന്ദ്രന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വർഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന ചന്ദ്രൻ പാലിയേക്കര മേൽപ്പാലത്തിനടിയിലായിരുന്നു താമസിച്ചിരുന്നത്. ആക്രി ശേഖരിച്ച് വിൽപ്പന നടത്തിയാണ് ഇയാൾ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഇതേ മേഖലയിൽ ആക്രി കച്ചവടം നടത്തിയിരുന്ന പ്രഭാകരൻ കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
സംഭവദിവസം ആക്രി വിറ്റുകിട്ടിയ പണവുമായി ഇരുവരും പാലിയേക്കരയിലെ കള്ളുഷാപ്പിലെത്തി മദ്യപിച്ചു. പിന്നീട് ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വീണ്ടും മദ്യം വാങ്ങി മേൽപ്പാലത്തിനടിയിൽ ഇരുന്ന് കഴിച്ചു. ഇതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ചന്ദ്രൻ പ്രതിയുടെ അമ്മയെ ചീത്തവിളിച്ചതിന്റെ പ്രതികാരമായാണ് ആക്രമണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കൃത്യത്തിന് ശേഷം കുട്ടനെല്ലൂർ ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രഭാകരനെ പൊലീസ് അറസ്റ്റ് ചെയ്തു. ധർമ്മപുരിയിൽ ഒരാളെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും മറ്റൊരാളെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് പ്രഭാകരനെന്ന് പൊലീസ് അറിയിച്ചു.

Comments