കുട്ടിക്കാലത്ത് താൻ ക്രൂരമായ ലൈംഗിക അതിക്രമം നേരിട്ടിട്ടുണ്ടെന്ന് ബോളിവുഡ് നടനും സംവിധായകനുമായ സൊഹൈൽ ഖാൻ. പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്യുന്ന 'അലയൻസ്' എന്ന റിയാലിറ്റി ഷോയുടെ പുതിയ എപ്പിസോഡിലാണ് താരം തന്റെ ജീവിതത്തിലെ ഈ വേദനാജനകമായ അനുഭവം പങ്കുവെച്ചത്. സഹമത്സരാർത്ഥികളായ അർസ്‌ലാൻ ഗോണി, അലി ഗോണി, റൂഹി ദോസാനി എന്നിവരുമായുള്ള സംഭാഷണത്തിനിടയിലാണ് സൊഹൈൽ ഈ വെളിപ്പെടുത്തൽ നടത്തിയത്.
കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ഈ ക്രൂരമായ അതിക്രമം വർഷങ്ങളോളം ആരോടും പറയാതെ ഉള്ളിലൊതുക്കുകയായിരുന്നുവെന്ന് സൊഹൈൽ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം മുതിർന്ന ആളായപ്പോഴാണ് താൻ ഇക്കാര്യം പിതാവിനോട് തുറന്നുപറഞ്ഞത്. ഈ അനുഭവം പങ്കുവെച്ചപ്പോൾ, ഇത്രയും കാലം നീ ഇത് മനസ്സിൽ സൂക്ഷിച്ചുവല്ലോ എന്ന് പറഞ്ഞ് അച്ഛൻ തന്നെ ചേർത്തുപിടിച്ചെന്നും സൊഹൈൽ ഓർത്തു. തന്റെ ഭാഗത്ത് തെറ്റില്ലാതിരുന്നിട്ടും ആ പ്രായത്തിൽ തോന്നിയ അപകർഷതാബോധവും നാണക്കേടും കാരണമാണ് താൻ ഇക്കാര്യം പറയാൻ മടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈയൊരു അനുഭവം ഉള്ളതുകൊണ്ടാണ് കുട്ടിക്കാലത്ത് ആരെങ്കിലും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ ഒട്ടും മടിക്കാതെ തന്നോട് വന്ന് പറയണമെന്ന് തന്റെ മക്കളോട് എപ്പോഴും ആവശ്യപ്പെടുന്നതെന്നും സൊഹൈൽ പറയുന്നു.റിയാലിറ്റി ഷോയിൽ വെച്ച് കുടുംബത്തെ ഓർത്ത് താരം വിതുമ്പുകയും ചെയ്തു. മുൻപ് നിരവധി ഷോകളിൽ ജഡ്ജായും അവതാരകനായും എത്തിയിട്ടുണ്ടെങ്കിലും, മത്സരാർത്ഥികൾ അനുഭവിക്കുന്ന യഥാർത്ഥ സമ്മർദ്ദം ഈ ഷോയിൽ പങ്കെടുത്തപ്പോഴാണ് മനസ്സിലായതെന്നും തന്റെ 55 വർഷത്തെ ജീവിതത്തിൽ പഠിക്കാത്ത കാര്യങ്ങളാണ് ഈ ഷോയിലൂടെ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സൊഹൈലിന്റെ മുൻഭാര്യയായ സീമ സജ്‌ദേയും വൈൽഡ് കാർഡ് എൻട്രിയായി ഈ ഷോയിലുണ്ട്. വേർപിരിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള ഊഷ്മളമായ സൗഹൃദവും വലിയ തോതിൽ ശ്രദ്ധ നേടുന്നുണ്ട്. കുനാൽ കെമ്മു അവതാരകനായി എത്തുന്ന 'അലയൻസ്' പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്.

Comments