തിരുവനന്തപുരം: നിരക്ക് പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല ഓഫ്‌ലൈൻ സമരത്തിലേക്ക്. ഉബർ, ഒല, റാപിഡോ, കേരള സവാരി ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യായമായ നിരക്ക് വർധന, ഡ്രൈവർമാരുടെ ക്ഷേമം, നിയമവിരുദ്ധ ബൈക്ക് ടാക്സി സർവീസുകൾ അവസാനിപ്പിക്കൽ എന്നിവ ഉൾപ്പെടെ 11 ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് സമരം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 33 ഓളം ഓൺലൈൻ ടാക്സി ഡ്രൈവർ സംഘടനകളും ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കും.
ഈ മാസം 21 മുതൽ ആയിരക്കണക്കിന് ഡ്രൈവർമാർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൂർണമായും ഓഫ്‌ലൈൻ ആകുമെന്ന് സമരനേതാക്കൾ അറിയിച്ചു.

Comments