ന്യൂഡൽഹി: സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാക്കണമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം അറിയിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിബിഎസ്ഇ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നും അതിന് ഉത്തരവാദിയായ കമ്പനിക്കെതിരെ നടപടി ഉണ്ടായില്ലെന്നും കേജ്‌രിവാൾ വിമർശിച്ചു. യുവാക്കളുടെ ശബ്ദം സർക്കാർ അവഗണിച്ചാൽ അതിന്റെ പ്രത്യാഘാതം സർക്കാരിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരപരീക്ഷകൾ വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണെന്നും ചോദ്യപേപ്പർ ചോർച്ച രാജ്യത്തിന് വലിയ ഭീഷണിയാണെന്നും കേജ്‌രിവാൾ ചൂണ്ടിക്കാട്ടി. ഇതുമൂലം നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടും കേന്ദ്രം ഫലപ്രദമായ നടപടികളോ മാറ്റങ്ങളോ കൊണ്ടുവന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Comments