ബിഗ്ബോസ് മലയാളം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തി, പിന്നീട് കടമ്പകളെല്ലാം കടന്ന് കപ്പ് നേടിയെടുത്ത താരമാണ് ദില്‍ഷ പ്രസന്നന്. നടി, നർത്തകി, ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം തിളങ്ങി നില്ക്കുന്ന താരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഡി ഫോര്‍ ഡാന്‍സിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അതിനു ശേഷം ‘കാണാകണ്മണി’ എന്ന പരമ്പരയിലെ മാനസ എന്ന കഥാപാത്രത്തിലൂടെയാണ് ദില്‍ഷ ജനപ്രീതി നേടി. ടെലിവിഷന്‍ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമൊക്കെ ദില്‍ഷ പിന്നീട് സ്ക്രീനില്‍ നിറഞ്ഞു നിന്നു.
താരം ജനപ്രിയയായി മാറിയത് ബിഗ് ബോസ് നാലാം സീസണില്‍ വിന്നറായി മാറിയതോടെയാണ്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരം ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്. ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളും മോഡേണ്‍ കോസ്റ്റ്യൂമുകളും ഒരേ പോലെ ഇണങ്ങാറുള്ള താരത്തിന്റെ ചിത്രങ്ങള്‍ നിമിഷവേഗത്തില്‍ തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ ബിഗ് ബോസ് ഹൗസും ആ ജീവിതവും തന്നെ എത്രത്തോളും മാറ്റിമറിച്ചുവെന്ന് പറയുകയാണ് ദില്‍ഷ പ്രസന്നന്. തുടക്കകാലത്ത് സോഷ്യല്‍ മീഡിയയില്‍ നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളും മോശം കമന്റുകളും തന്നെ എത്രത്തോളം വേദനിപ്പിച്ചിരുന്നുവെന്നും, എന്നാല്‍ ബിഗ് ബോസ് ഷോയിലൂടെ താൻ എങ്ങനെയാണ് അതിനെയെല്ലാം അതിജീവിക്കാൻ പക്വത നേടിയതെന്നുമാണ് ദില്‍ഷ പറഞ്ഞത്.
‘‘ആദ്യമൊക്കെ എന്നെക്കുറിച്ച് മോശം കമന്റുകള്‍ കാണുമ്പോള്‍ ഞാൻ ഭയങ്കരമായിട്ട് വിഷമിക്കുമായിരുന്നു. ഒരുപാട് കരഞ്ഞിട്ടുണ്ട്. കാരണം, ഞാനങ്ങനെ തെറിയൊന്നും കേട്ട് വളർന്ന ഒരു കുട്ടിയല്ല. സ്വന്തം വീട്ടില്‍ പോലും ആരും എന്നെ ‘എടീ, പോടീ’ എന്ന് വിളിക്കാറില്ല. അങ്ങനെയുള്ള ഞാൻ ഒരുപാട് ചീത്തവാക്കുകൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടവും കരച്ചിലുമൊക്കെയായിരുന്നു. ആ ക്രൂരമായ വാക്കുകള്‍ വലിയ മാനസിക വിഷമമുണ്ടാക്കി.
അങ്ങനെയുള്ള ഞാൻ ഇപ്പോൾ ഒരുപാട് ചെയ്ഞ്ച് ആയി. ആദ്യമൊക്കെ ഒരുപാട് വിഷമിച്ചെങ്കിലും ഇപ്പോള്‍ എനിക്ക് വലിയ മാറ്റം സംഭവിച്ചു. എന്റെ വീഡിയോകള്‍ക്ക് താഴെ വരുന്ന നെഗറ്റീവ് കമന്റുകളൊന്നും ഇപ്പോള്‍ എന്നെ ബാധിക്കാറേയില്ല. എന്നെക്കുറിച്ച് പല തരത്തിലുള്ള വാർത്തകള്‍ പുറത്തുവരാറുണ്ട്, പക്ഷേ എനിക്ക് നന്നായി അറിയാം ഞാൻ എന്താണെന്ന്. എന്നെ ഈ രീതിയില്‍ പാകപ്പെടുത്തിയെടുത്തത് ബിഗ് ബോസ് എന്ന ഷോയാണ്...’’ ദില്‍ഷ പ്രസന്നന് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദില്‍ഷയുടെ ഡാന്‍സ് വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അനൂപ് മേനോന്റെ ‘ഓ സിന്‍ഡ്രല്ല’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായികയായും ദില്‍ഷ അരങ്ങേറ്റം കുറിച്ചിരുന്നു.

Comments