ബോളിവുഡിന്റെ താരറാണിയായ കത്രീന കൈഫ് ജീവിതത്തില്‍ അമ്മയായ ശേഷം ആദ്യമായി ആഘോഷിക്കുന്ന ജന്മദിനമാണിന്ന്. ബി ടൗണിന്റെ പവര്‍ കപ്പിള്‍സായ കത്രീനയും വിക്കിയും ഇക്കഴിഞ്ഞ വര്‍ഷമാണ് തങ്ങളുടെ ആദ്യത്തെ കണ്മണിയെ സ്വീകരിച്ചത്. അതിനു ശേഷമെത്തുന്ന ജന്മദിനമായതു കൊണ്ട് കത്രീനയ്ക്കിത് തികച്ചും സ്പെഷ്യലാണ്. തന്റെ 43-ാം ജന്മദിനം പ്രിയപ്പെട്ടവരുടെ നടുവില്‍ നിന്നാണ് ക്യാറ്റ് ആഘോഷിച്ചത്. നിരവധി ആരാധകരും സഹതാരങ്ങളുമടക്കം ക്യാറ്റിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേരുന്നുണ്ട്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഏറ്റവും സ്പെഷ്യലായി മാറുന്നത് ബോളിവുഡിന്റെ പ്രിയതാരവും കത്രീനയുടെ ഭര്‍ത്താവുമായ വിക്കി കൗശാലിന്റെ ആശംസയാണ്. തന്റെ പിറന്നാൾ കേക്ക് മുറിക്കാൻ ഒരുങ്ങുന്ന കത്രീനയെ കെട്ടിപ്പിടിക്കുന്ന മനോഹരമായ ഒരു ചിത്രം പങ്കിട്ടാണ് വിക്കിയുടെ ആശംസ. വളരെ ചെറിയ ഒരു കുറിപ്പിലൂടെ തന്റെ ഉള്ളിലെ സ്നേഹം മുഴുവന്‍ പ്രകടിപ്പിച്ചാണ് വിക്കി ആശംസ നേര്‍ന്നിരിക്കുന്നത്.
‘‘എന്റെ ജീവന്റെ ജന്മദിനം...’’ എന്നാണ് ഹാര്‍ട്ട് ഇമോജിക്കൊപ്പം വിക്കി കൗശാല്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ തന്നെ വൈറലായി, ആരാധകരിൽ നിന്നും മറ്റ് സെലിബ്രിറ്റികളിൽ നിന്നും കത്രീനയ്ക്ക് പിറന്നാൾ ആശംസകൾ നിറഞ്ഞു. കരീന കപൂർ ഖാൻ, സോനം കപൂർ, രാകുൽ പ്രീത് സിംഗ്, സണ്ണി കൗശൽ, രോഹിണി അയ്യർ എന്നിവർ അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഹൃദയംഗമമായ ആശംസകളും ഫോട്ടോകളും പങ്കിട്ടാണ് ക്യാറ്റിന് ആശംസകള്‍ നേര്‍ന്നത്.

Comments