ന്യൂജഴ്സി: മറ്റൊരു ലോകകപ്പ് ഫൈനല്‍ കൂടി എത്തിയതോടെ ലിയോണേല്‍ മെസ്സി ആരാധകരുടെ സ്വപ്നം വാനോളം ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും മികച്ച കളിക്കാരനുള്ള സുവര്‍ണ്ണ പന്ത് കരസ്ഥമാക്കിയ ഇതിഹാസതാരം ഇത്തവണ രണ്ടു പുരസ്ക്കാരവും ഒരുമിച്ച് നേടുമോ എന്നാണ് താരത്തിന്റെ കളികാണാന്‍ ഇരിക്കുന്നവരുടെ ആകാംഷ. മെസി ഗോളടിച്ചും അസിസ്റ്റ് ചെയ്തും നിന്നാല്‍ ഇക്കാര്യം സാധ്യമാകുക തന്നെ ചെയ്യും. എന്നാല്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പേ തൊട്ടുപിന്നിലുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അര്‍ജന്റീന തങ്ങളുടെ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയെയാണ് ഈ ലോകകപ്പില്‍ ഉടനീളം ആശ്രയിച്ചത്. റൗണ്ട് 16-ല്‍ ഈജിപ്തിനെതിരെ അര്‍ജന്റീന പിന്നിലായിരുന്നപ്പോള്‍, രണ്ടാം പകുതിയില്‍ മെസ്സി ഗോളടിക്കുകയും അസിസ്റ്റ് നല്‍കുകയും ചെയ്തുകൊണ്ട് ഒരു മികച്ച തിരിച്ചുവരവിന് വഴിതുറന്നു. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീന 1-0 ന് പിന്നില്‍ നില്ക്കുമ്പോള് വെറും എട്ട് മിനിറ്റിനുള്ളില്‍ അദ്ദേഹം രണ്ട് ഗോളുകള്‍ക്ക് വഴിതുറന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള ഇരട്ട അസിസ്റ്റോടെ മെസ്സി ഈ ടൂര്‍ണമെന്റില്‍ എട്ട് ഗോളുകള്‍ക്ക് പുറമെ തന്റെ അസിസ്റ്റുകളുടെ എണ്ണം നാലാക്കി ഉയര്‍ത്തി. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ അദ്ദേഹം കിലിയന്‍ എംബാപ്പെയെ മറികടന്നു. ഫ്രാന്‍സ് ക്യാപ്റ്റനായ എംബാപ്പെയും തന്റെ ടീമിനെ സെമിഫൈനല്‍ വരെ എത്തിക്കുന്നതിനിടയില്‍ എട്ട് ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ സെമിയില്‍ സ്പെയിനോട് തോറ്റ് ഫ്രാന്‍സ് പുറത്തായി. മെസ്സിയേക്കാള്‍ ഒരു അസിസ്റ്റ് കുറവുള്ളതിനാലാണ് എംബാപ്പെ ഇപ്പോള്‍ രണ്ടാമതുള്ളത്. എന്നിരുന്നാലും, ഇംഗ്ലണ്ടിനെതിരെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ എംബാപ്പെ ഒന്നോ അതിലധികമോ ഗോളുകള്‍ നേടുകയും, ഫൈനലില്‍ സ്പെയിനെതിരെ മെസ്സിക്ക് ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്താല്‍ എംബാപ്പെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാം.
രണ്ട് അസിസ്റ്റ് നടത്തുകയും ഫൈനലില്‍ മെസി മങ്ങുകയും ചെയ്താലും എംബാപ്പേ എല്ലാം കൊണ്ടുപോകും. ഇവര്‍ക്കൊപ്പം സ്പെയിന്റെ ഒയാര്‍സബാലും തൊട്ടുപിന്നിലുണ്ട്. ഫൈനലില്‍ സ്പെയിനിന്റെ മൈക്കല്‍ ഒയാര്‍സബാല്‍ നാല് ഗോളുകള്‍ നേടുകയും, മെസ്സിക്കും എംബാപ്പെയ്ക്കും കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിയാതെ വരികയും ചെയ്താല്‍ ഇരുവരെയും മറികടന്ന് ഒയാര്സബാലിന് ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചേക്കാം. ഒയാര്സബാലിന് നിലവില്‍ അഞ്ച് ഗോളുകളാണുള്ളത്.
ബുധനാഴ്ച നടന്ന മത്സരത്തില്‍, അവസാന അഞ്ച് മിനിറ്റിലേക്ക് കളി കടക്കുമ്പോള്‍ 1-0 ന് പിന്നിലായിരുന്ന അര്‍ജന്റീനയ്ക്ക് വേണ്ടി, മത്സരത്തിന്റെ ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റില്‍ മെസ്സി നല്കിയ കൃത്യമായ പാസിലൂടെ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് ഗോള്‍ നേടി നിലവിലെ ചാമ്പ്യന്മാര്ക്ക് 2-1 ന്റെ വിജയം സമ്മാനിച്ചു. ഇതിന് മുന്‍പ് 85-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ സമനില ഗോളിന് വഴിതുറന്നതും മെസ്സിയായിരുന്നു.

Comments