
മലപ്പുറം: വഖഫ്‌ബോര്‍ഡില്‍ അമുസ്‌ളീങ്ങളെ നിയമിക്കാമെന്ന നിലപാട് മുസ്‌ളീംലീഗ് എടുത്തിട്ടില്ലെന്നും പിണറായി പറയുന്നത് കളവാണെന്നും മുസ്‌ളീംലീഗ് നേതാവും എംഎല്‍എ യുമായ പിഎംഎ സലാം. ലീഗ് മന്ത്രിമാര്‍ പാണക്കാട് യോഗം ചേര്‍ന്നതായും നാളെ പാര്‍ട്ടിയുെട സംസ്ഥാന കമ്മറ്റിചേരുമെന്നും പറഞ്ഞു.
വഖഫില്‍ ലീഗിന് കൃത്യമായ നിലപാടുണ്ട്. വഖഫില്‍ അമുസ്‌ളീങ്ങളെ നിയമിക്കുന്നത് അംഗീകരിക്കില്ലെന്നും പറഞ്ഞു. അങ്ങനെ് ലീഗ് ഒരു നിലപാടും എടുത്തിട്ടില്ല. സാങ്കേതികത്വം പരിശോധിക്കാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പറഞ്ഞു. അതിനിടെ വഖഫ് ബോര്‍ഡ് പുനഃസംഘടനയിലെ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് കെ പി നൗഷാദ് അലി എംഎല്‍എ രംഗത്തെത്തി.
വഖഫ് ബോര്‍ഡ് നിയമഭേദഗതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവരാണ് കോണ്‍ഗ്രസ്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട്. ആരോപണങ്ങള്‍ രാഷ്ട്രീയ അഭ്യാസം മാത്രമാണ്. എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും എതിര സിപിഐഎം ഉപയോഗിച്ച ആയുധമാണ് ഹിന്ദുവത്ക്കരണം എന്നും നൗഷാദ് അലി പറഞ്ഞു.
വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗത്തില്‍പ്പെട്ട ആളുകളെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോര്‍ഡില്‍ രണ്ട് മുസ്ലിം ഇതര അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോര്‍ഡ് രൂപീകരിച്ചത് എന്നായിരുന്നു ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
നിലവിലെ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണ്. 2025ല്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ ഒന്‍പത് പേരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. ഇതില്‍ എല്ലാവരും മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ആണെന്നും ഇത് നിയമവിരുദ്ധമാണെന്നും ഷോണ്‍ ജോര്‍ജ് വാദിച്ചിരുന്നു. ഇതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഷോണ്‍ ജോര്‍ജ് ഉന്നയിച്ച വാദങ്ങളെ അനുകൂലിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.







Comments