യു.പി.ഐ ഇടപാടുകളിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) വീണ്ടും ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. വാർഷിക വിറ്റുവരവ് 1 കോടി മുതൽ 1.5 കോടി രൂപയ്ക്ക് മുകളിലുള്ള വൻകിട വ്യാപാരികളിൽ നിന്ന് മാത്രമാകും ചാർജ് ഈടാക്കുക. 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്കായിരിക്കും എം.ഡി.ആർ ബാധകമാകുക. ഇക്കാര്യം ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020-ലാണ് വൻകിട വ്യാപാരികളിൽ നിന്നുള്ള എം.ഡി.ആർ ഒഴിവാക്കിയത്. അതിനുശേഷം യു.പി.ഐ ഇടപാടുകളിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. എൻ.പി.സി.ഐയുടെ കണക്കുകൾ പ്രകാരം, 2016-17 സാമ്പത്തിക വർഷത്തിലെ 2 കോടി ഇടപാടുകൾ 24,200 കോടിയായി ഉയർന്നു. ഇടപാടുകളുടെ മൂല്യം 0.07 ലക്ഷം കോടി രൂപയിൽ നിന്ന് 314 ലക്ഷം കോടി രൂപയായി വർധിച്ചു. ജൂൺ മാസത്തിൽ മാത്രം 28.92 ലക്ഷം കോടി രൂപയുടെ 2,272 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്.
ഇടപാടുകളുടെ വർധന ബാങ്കുകൾക്കും പേയ്മെന്റ് കമ്പനികൾക്കും സാമ്പത്തിക ഭാരം വർധിപ്പിച്ചതായി മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ സബ്‌സിഡി നൽകുന്നുണ്ടെങ്കിലും പ്രവർത്തനച്ചെലവുകൾക്ക് അത് മതിയാകുന്നില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് എം.ഡി.ആർ ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുവരാനുള്ള നിർദേശം സർക്കാർ പരിശോധിക്കുന്നത്. പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും നേരത്തെ ഇതുസംബന്ധിച്ച ശുപാർശ മുന്നോട്ടുവെച്ചിരുന്നു.

Comments