തിരുവനന്തപുരം: ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാഫലം സൈറ്റില്‍ ലഭ്യമായി. നേരത്തെ സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഫലം ലഭ്യമായിരുന്നില്ല. സൈറ്റുകളില്‍ സൈബര്‍ ആക്രമണമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം.
2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചിരുന്നു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലമാണ് ലഭ്യമായത്. ഇതിൽ 2,50,981 പേർ 30% അധികം മാർക്ക് നേടിയിട്ടുണ്ട്. ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം നടന്നതിനാൽ സർക്കാർ വെബ്സൈറ്റുകളിൽ പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് വിശദമായ ഫലം വെബ്സൈറ്റുകളിൽ ലഭിക്കാൻ വൈകിയതെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 2നാണ് പ്ലസ് വണ്‍ ഫലം പ്രഖ്യാപിച്ചത്. മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 9 വരെയായിരുന്നു അന്ന് പരീക്ഷകള്‍ നടന്നത്. റഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 62.28 വിജയശതമാനം കൈവരിച്ചു. ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം റഗുലര്‍ വിഭാഗത്തില്‍ 3,83,647 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. കൂടാതെ ടെക്നിക്കല്‍ സ്ട്രീമില്‍ 1,572 പേരും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 28,177 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു.
ഫലം സംബന്ധിച്ച പുതിയ വിവരങ്ങള്‍ക്കും സേ പരീക്ഷാ അപ്ഡേറ്റുകള്‍ക്കുമായി dhsekerala.gov.in സന്ദര്‍ശിക്കുക. dhsekerala.gov.in, results.hse.kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in

Comments