ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നടക്കുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടിക്കിടെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടവർക്ക് സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടീസ് അയച്ചു.
പ്രസെൻജിത് ബോസ് സമർപ്പിച്ച ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹൻ എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. കേസ് ജൂലൈ 25ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടുവെന്ന കാരണത്താൽ മാത്രം പൊതുവിതരണ സംവിധാനം, അന്നപൂർണ പദ്ധതി ഉൾപ്പെടെയുള്ള സാമ്പത്തിക-സാമൂഹിക ക്ഷേമപദ്ധതികളിൽ നിന്ന് ഒരാളെ ഒഴിവാക്കാൻ പാടില്ലെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, എസ്.ഐ.ആർ നടപടിയുമായി ബന്ധപ്പെട്ട് ഏകദേശം 34 ലക്ഷം അപ്പീലുകൾ ഇപ്പോഴും പ്രത്യേക ട്രൈബ്യൂണലുകളിൽ തീർപ്പാകാതെ കിടക്കുകയാണെന്ന് കോടതിയെ അറിയിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 38,000 അപ്പീലുകൾ മാത്രമാണ് തീർപ്പാക്കിയതെന്നും, നിലവിൽ 19 ട്രൈബ്യൂണലുകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പീലുകൾ തീർപ്പാകുന്നതിന് മുമ്പ് തന്നെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നുവെന്നും കോടതിയെ അറിയിച്ചു.

Comments