തിരുവനന്തപുരം: ഓഗസ്റ്റ് 18-ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമ്പൂർണ്ണ വാണിജ്യ പ്രവർത്തനത്തിലേക്ക് കടക്കാനിരിക്കെ, പദ്ധതിയുടെ നിർണായക തുടക്കഘട്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ വ്യവസായ പ്രമുഖൻ ഗൗതം അദാനിക്ക് താൽപര്യമില്ലായിരുന്നുവെന്നും, ഒരു വിമാനയാത്രയ്ക്കിടെ നടത്തിയ സംഭാഷണമാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റാൻ കാരണമായതെന്നും തരൂർ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകാതെ പോയാൽ അത് കേരളത്തിന് വലിയ നാണക്കേടാകുമെന്ന് ഉറച്ച വിശ്വാസത്തോടെ, പദ്ധതി നടപ്പാക്കാൻ അർപ്പണബോധത്തോടെ പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും തരൂർ അനുസ്മരിച്ചു.
മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ തന്നെ ഉമ്മൻ ചാണ്ടി തന്നെ വിളിച്ചിരുന്നുവെന്നും, വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതിയായതിനാൽ അത് യാഥാർഥ്യമാക്കാൻ തന്റെ ദേശീയ-അന്തർദേശീയ ബന്ധങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി.

Comments