72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാര്ഡ് നേടിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ 'കൊടുമൺ പോറ്റി'യായുള്ള തകർപ്പൻ പ്രകടനത്തിലൂടെയാണ് താരം ഈ ചരിത്ര പുരസ്കാരം സ്വന്തമാക്കിയത്. ഇതോടെ കരിയറിലെ നാലാമത്തെ ദേശീയ പുരസ്കാരമാണ് മമ്മൂട്ടിയെ തേടിയെത്തിയത്. 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് നടൻ കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
മമ്മൂട്ടിയുടെ ഈ നേട്ടത്തിന് പിന്നാലെ മകൻ ദുൽഖർ സൽമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ആശംസാക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പതിവ് ആശംസകളിൽ നിന്ന് വ്യത്യസ്തമായി, അച്ഛനുമായി താൻ നടത്തുന്നതായി സങ്കൽപ്പിച്ച ഒരു രസകരമായ സംഭാഷണമാണ് ദുൽഖർ കുറിച്ചത്.
ദുൽഖറിന്റെ പോസ്റ്റിലെ ആ സങ്കൽപ്പ സംഭാഷണം ഇങ്ങനെ:
'മറ്റൊന്നു കൂടിയോ?'
'അതെ പപ്പാ ! ഇത് നിങ്ങളുടെ നാലാമത്തെയാണ് !'
'ഓ കൊള്ളാമല്ലോ ! അപ്പൊ നിനക്കോ ? എന്തെങ്കിലും ജയിച്ചോ ?'
'ഏയ്... ഇല്ല !'
'അതുകൊണ്ട് നിനക്കൊരു നിർബന്ധവുമില്ല മോനേ ! നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യ്.'
മമ്മൂട്ടിയുടെ ചിത്രത്തോടൊപ്പം '#Greatest #Of #All #Time', '#MicDrop' എന്നീ ഹാഷ്ടാഗുകളോടെയാണ് ദുൽഖർ ഈ പോസ്റ്റ് പങ്കുവെച്ചത്. നർമ്മവും അച്ഛനോടുള്ള ആദരവും നിറഞ്ഞ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അച്ഛനും മകനും തമ്മിലുള്ള മനോഹരമായ ബന്ധത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ മമ്മൂട്ടിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ് ഈ പുരസ്കാരം. ഭ്രമയുഗത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച ഒന്നായാണ് സിനിമാ ലോകം വിലയിരുത്തുന്നത്. ആരാധകരും സെലിബ്രിറ്റികളുമുൾപ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകൾ അറിയിച്ചെത്തുന്നത്.

Comments