ന്യൂഡൽഹി: സഫ്ദർജങ് ആശുപത്രിയിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ.സഫ്ദർജങിലെ പരിശോധനാ ഫലങ്ങളിൽ വൈരുദ്ധ്യമുണ്ടെന്ന വാദം ഉന്നയിച്ച അവർ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്നും അവർ കോടതിയോട് അഭ്യർത്ഥിച്ചു.
സഫ്ദർജങ് ആശുപത്രിയിലെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളുടെ ആധികാരികതയിൽ സംശയമുണ്ടെന്നും ആശുപത്രി അധികൃതർ നൽകിയ പൊട്ടാസ്യം അളവിനെക്കുറിച്ച് വൈരുദ്ധ്യമുള്ള വിവരങ്ങളാണ് ലഭിച്ചതെന്നും അവർ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ നടന്ന സ്വതന്ത്ര പരിശോധനയിൽ പൊട്ടാസ്യം അളവ് സാധാരണ നിലയിലാണെന്ന് കണ്ടെത്തിയെന്നും അവർ അറിയിച്ചു. തന്നെ അറിയിക്കാതെ യാതൊരു ചികിത്സയും അദ്ദേഹത്തിന് നൽകരുതെന്ന് ഗീതാഞ്ജലി കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നാഴ്ചയായി നിരാഹാര സമരം നടത്തുന്ന വാങ്ചുക്കിനെ കോടതി ഉത്തരവിനെത്തുടർന്നാണ് പോലീസ് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ താൽപ്പര്യപ്രകാരമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

Comments