തന്റെ 43-ാം ജന്മദിനാഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് ബോളിവുഡ് താരം കത്രീന കൈഫ്. ഭർത്താവും നടനുമായ വിക്കി കൗശൽ, എട്ട് മാസം പ്രായമുള്ള മകൻ വിഹാൻ കൗശൽ എന്നിവർക്കൊപ്പമുള്ള ലളിതമായ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
മകൻ ജനിച്ചതിനു ശേഷമുള്ള നടിയുടെ ആദ്യത്തെ ജന്മദിനമാണിത്. കത്രീന പങ്കുവെച്ച ചിത്രങ്ങളിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് മകന്റെ സാന്നിധ്യമാണ്. തന്റെ സ്വകാര്യ ജീവിതം എപ്പോഴും മാധ്യമങ്ങളിൽ നിന്ന് അകറ്റിനിർത്താറുണ്ടെങ്കിലും, മകനൊപ്പമുള്ള ആ മനോഹരമായ ചിത്രം ആരാധകർക്ക് വലിയ സന്തോഷമാണ് നൽകിയത്.
'ഏറ്റവും വിലയേറിയ അനുഗ്രഹത്തിന് എപ്പോഴും നന്ദിയോടെ മുകളിലേക്ക് നോക്കുന്നു' ഏറ്റവും നല്ല ജന്മദിനം,നീയും അത്ര മോശമൊന്നുമല്ല കേട്ടോ’എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ കുഞ്ഞിന്റെ മുഖം കാണിക്കണമെന്ന ആവശ്യവുമായി നിരവധി ആരാധകരാണ് കമന്റുകളുമായെത്തുന്നത്.

ജന്മദിനത്തിൽ കത്രീനയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് വിക്കി കൗശലും ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചിരുന്നു. കത്രീനയെ ചേർത്തുപിടിച്ച്, ജന്മദിന കേക്കുമായി നിൽക്കുന്ന ചിത്രത്തോടൊപ്പം 'ജാൻ കാ ജന്മദിൻ' (എന്റെ പ്രിയപ്പെട്ടവളുടെ ജന്മദിനം) എന്നാണ് വിക്കി കുറിച്ചത്. വിക്കിയുടെ സഹോദരനും നടനുമായ സണ്ണി കൗശലും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കത്രീനയ്ക്ക് ആശംസകൾ നേർന്നു.
2021 ഡിസംബറിലായിരുന്നു കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. തുടർന്ന് 2025 നവംബർ 7-നാണ് ഇവർക്ക് മകൻ വിഹാൻ ജനിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള താരത്തിന്റെ ജന്മദിന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

Comments