72-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ സംവിധായകനായും നടനായും തിളങ്ങി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ താരം ധനുഷ്. 'രായൻ' മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 'ക്യാപ്റ്റൻ മില്ലറി'ലെ പ്രകടനത്തിന് മികച്ച നടനുള്ള പ്രത്യേക പരാമർശവും താരം സ്വന്തമാക്കി. പുരസ്കാര തിളക്കത്തിൽ ജൂറിക്കും ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി അറിയിച്ച് താരം പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
ഒരു നടനെന്ന നിലയിൽ തന്റെ മൂന്നാമത്തെ ദേശീയ പുരസ്കാര നേട്ടമാണിതെന്നും സംവിധായകനെന്ന നിലയിലെ ആദ്യ പുരസ്കാരവുമാണിതെന്ന് ധനുഷ് ചൂണ്ടിക്കാട്ടി. ഒരു സംവിധായകനെന്ന നിലയിലുള്ള ആദ്യ ദേശീയ പുരസ്കാരം എക്കാലവും കാത്തുസൂക്ഷിക്കുന്ന അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ധനുഷിന്റെ വാക്കുകൾ ഇങ്ങനെ: "ഓം നമശ്ശിവായ! 'രായൻ' എന്ന ചിത്രത്തിന് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും (പ്രത്യേക പരാമർശം - മികച്ച നടൻ) ലഭിച്ചതിൽ ഞാൻ തികച്ചും വിനയാന്വിതനും അഭിമാനിതനുമാണ്. ബഹുമാനപ്പെട്ട ദേശീയ ചലച്ചിത്ര അവാർഡ് ജൂറിക്കും സെലക്ഷൻ കമ്മിറ്റിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്റെ കരിയറിലുടനീളം പതറാത്ത പിന്തുണ നൽകിയ പ്രസ്സ്, മീഡിയ, സോഷ്യൽ മീഡിയ കൂട്ടായ്മകൾക്ക് എന്റെ ആത്മാർത്ഥമായ നന്ദി.’
അദ്ദേഹം കൂട്ടിച്ചേർത്തു, "ഒരു നടനെന്ന നിലയിൽ ഇത് എന്റെ മൂന്നാമത്തെ ദേശീയ അവാർഡാണ്, സംവിധായകനെന്ന നിലയിൽ ആദ്യത്തേതും. എന്റെ ശക്തിയുടെ തൂണുകളായ എന്റെ ആരാധകരില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. 'ക്യാപ്റ്റൻ മില്ലറി'നുള്ള ഈ അംഗീകാരം എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണ്, കാരണം ഇത് ഇതുവരെയുള്ള എന്റെ ഏറ്റവും മികച്ച പ്രകടനമാണെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. ഞാൻ അത്രയേറെ വിലമതിക്കുന്ന ഒരു പ്രകടനത്തിന് പ്രത്യേക പരാമർശം ലഭിക്കുന്നത് ഈ ബഹുമതിയെ കൂടുതൽ അർത്ഥവത്താക്കുന്നു. ആദ്യത്തേത് എപ്പോഴും മറക്കാനാവാത്തതാണ്. 'രായൻ' എന്ന ചിത്രത്തിലൂടെ ഒരു സംവിധായകനെന്ന നിലയിൽ എന്റെ ആദ്യത്തെ ദേശീയ പുരസ്കാരം നേടാനായത് ഞാൻ എക്കാലവും നെഞ്ചിലേറ്റുന്ന ഒരു അനുഗ്രഹമാണ്. ഞാൻ എപ്പോഴും പറയുന്നതുപോലെ, എണ്ണം പോൽ വാഴ്കൈ (നിങ്ങളുടെ ചിന്തകൾ പോലെയാണ് നിങ്ങളുടെ ജീവിതം). ഹര ഹര മഹാദേവ്."

Comments